യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തു; ഗുജറാത്തിലെത്തിച്ച് മൂന്ന് മാസം പീഡനം; പ്രതി പൊലീസ് പിടിയില്‍

ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മൂന്ന് മാസത്തോളം പീഡിപ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ കാണാതായത് മെയ് 28ന് ആയിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്ന് പെണ്‍കുട്ടിയെ ഗുജറാത്തിലെ സൂറത്തിലേക്കാണ് തട്ടിക്കൊണ്ടുപോയത്.

15 വയസുള്ള പെണ്‍കുട്ടിയെ പ്രതി പിന്നീട് ബല്ലിയയിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു. ഓഗസ്റ്റ് 28ന് പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തി. പ്രതി പവന്‍ ബിന്ദ് തന്നെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത ശേഷം മൂന്ന് മാസത്തോളം പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിനെ അറിയിച്ചു. ശനിയാഴ്ചയാണ് പ്രതിയെ ബിസുകിയ റോഡിന് സമീപത്ത് നിന്ന് പൊലീസ് പിടികൂടിയത്.

പോക്‌സോ നിയമം കൂടാതെ ബലാത്സംഗം, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം സമാനമായ സംഭവം ഉത്തര്‍പ്രദേശില്‍ നടന്നിരുന്നു. ലഖിംപൂര്‍ ഖേരിയില്‍ നിന്നുള്ള 13 വയസുകാരിയെ സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവ് തട്ടിക്കൊണ്ടുപോയി വിവിധ സംസ്ഥാനങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചിരുന്നു.

Latest Stories

പലപ്പോഴും ശ്വാസം മുട്ടുന്നതുപോലെ അനുഭവപ്പെടും, പക്ഷേ ഫാസിസം അവസാനിക്കും: കനി കുസൃതി

'പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസ് സിബിഐക്ക് വിടേണ്ട ആവശ്യമില്ല'; മുഖ്യമന്ത്രി സിദ്ധരാമയ്യ

രണ്ട് രൂപ ഡോക്ടര്‍ വിശ്രമജീവിതത്തിലേക്ക്; രൈരു ഗോപാല്‍ നന്മയുടെ മറുവാക്കെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

'സഞ്ജു പറഞ്ഞതിനോട് യോജിക്കുന്നു, കാത്തുനിന്നിട്ട് കാര്യമില്ല'; ഭാവി പറഞ്ഞ് ഗാംഗുലി

ഗോപി സുന്ദറിനൊപ്പം ഗ്ലാമര്‍ ലുക്കില്‍ പുതിയ കാമുകി; ചര്‍ച്ചയായി വീഡിയോ

മുൻകൂറായി പണം കൈപ്പറ്റി ചിത്രത്തിൽ നിന്നും പിന്മാറി; സിമ്പുവിനെതിരെ പരാതിയുമായി നിർമാതാവ്

ഇനി പോരാട്ടം മോദിക്കെതിരെ; രാജ്യം മുഴുവന്‍ സഞ്ചരിച്ച് ജനങ്ങളുമായി സംസാരിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍

പേരില്‍ ബൈബിള്‍, പിന്നാലെ പുലിവാല് പിടിച്ച് കരീന; ഗര്‍ഭകാല ഓര്‍മ്മകളുമായി എത്തിയ പുസ്തകത്തിനെതിരെ കോടതി

ഇന്ത്യന്‍ ടീമിനെ ഇനിയും പരിശീലിപ്പിക്കാനില്ല, ദ്രാവിഡ് കോച്ച് സ്ഥാനത്തേക്ക് വീണ്ടും അപേക്ഷിക്കില്ല!

മുഖ്യമന്ത്രി വിദേശത്തേക്ക് പോയ കാര്യം അറിഞ്ഞില്ല; പിണറായി രേഖമൂലം കത്ത് നല്‍കിയില്ല; സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തുന്നുവെന്ന് ഗവര്‍ണര്‍