ഇന്ത്യയെ ജി 7 സമ്മേളനത്തില്‍ നയിക്കുക സുരേഷ് ഗോപി; പാര്‍ലമെന്റ് സമ്മേളനത്തിലെ മസ്റ്ററിംഗ് അധികാരം നല്‍കി; വഖഫ് വിഷയത്തില്‍ ശ്രദ്ധിക്കണം; കൂടുതല്‍ ചുമതലകള്‍ കൈമാറി പ്രധാനമന്ത്രി

സിനിമ അഭിനയത്തിനുള്ള അനുമതി നിഷേധിച്ചതിന് പിന്നാലെ കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇറ്റലിയില്‍ നടക്കുന്ന ജി 7 സമ്മേളനത്തില്‍ ഇന്ത്യന്‍ സംഘത്തെ നയിക്കാനുള്ള ചുമതല സുരേഷ് ഗോപിക്ക് കൈമാറി. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിലെ മസ്റ്ററിംഗ് ചുമതലയും അദ്ദേഹത്തെ പ്രധാനമന്ത്രി ഏല്‍പ്പിച്ചു. ഈ മാസം 13 മുതല്‍ 15 വരെയാണ് സമ്മേളനം. ആഴ്ചയില്‍ മൂന്ന് ദിവസം ഡല്‍ഹിയില്‍ ഉണ്ടാവണം, പഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും പ്രധാനമന്ത്രി നല്‍കിയിട്ടുണ്ട്.

കേരളത്തിലെ വഖഫ് വിഷയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും പ്രധാനമന്ത്രി സുരേഷ്‌ഗോപിക്ക് നിര്‍ദേശം നല്‍കി. മുനമ്പം വിഷയം പഠിക്കാനും സഭകളുമായി സംവദിക്കാനും സുരേഷ് ഗോപിക്ക് നിര്‍ദേശമുണ്ട്. കഴിഞ്ഞ ദിവസം സുരേഷ് ഗോപിയെ പ്രധാനമന്ത്രി ഡല്‍ഹിക്ക് വിളിപ്പിച്ചാണ് ചുമതലകള്‍ കൈമാറിയത്.

നേരത്തെ സുരേഷ് ഗോപിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം അനുമതി നിക്ഷേധിച്ചിരുന്നു. മന്ത്രി പദവിയില്‍ ശ്രദ്ധിച്ച് മുന്നോട്ട് പോകാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അദേഹത്തിന് നിര്‍ദേശം നല്‍കിയത്.

സുരേഷ് ഗോപി മണ്ഡലത്തിലും ഓഫീസിലും ശ്രദ്ധിക്കാനാണ് നേതാക്കള്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സുരേഷ് ഗോപി ഏറ്റെടുത്ത സിനിമകള്‍ ഉടന്‍ പൂര്‍ത്തിയാക്കില്ല.

നേരത്തെ സനിമ അഭിനയം തുടരുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. എന്നാല്‍, ഇതിന് അനുമതി നിക്ഷേധിച്ചതോടെയാണ് തിരഞ്ഞെടുപ്പുകാലംമുതല്‍ ശ്രദ്ധയോടെ കൊണ്ടുനടന്ന താടി സുരേഷ് ഗോപി വടിച്ചത്.

‘ഒറ്റക്കൊമ്പന്‍’ സിനിമ ഉടന്‍ യാഥാര്‍ഥ്യമാകില്ലെന്ന സ്ഥിതിയിലാണ് രൂപമാറ്റം. സിനിമയിലെ പ്രധാന കഥാപാത്രത്തിന്റെ ഹൈലൈറ്റാണ് താടിയെന്ന് നടന്‍തന്നെ പറഞ്ഞിരുന്നു. താടിയില്ലാത്ത ചിത്രം സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചുകൊണ്ട് ‘മാറ്റമില്ലാത്തത് മാറ്റത്തിനാണ്’ എന്ന് അദ്ദേഹം കുറിച്ചു.

‘ഒറ്റക്കൊമ്പന്‍’ സിനിമയുടെ പ്രധാനപ്പെട്ട രംഗങ്ങള്‍ പാലായിലെ കുരിശുപള്ളി പെരുന്നാളിലാണ് ചിത്രീകരിക്കേണ്ടത്. ഡിസംബര്‍ ഏഴ്, എട്ട് തീയതികളിലാണ് പെരുന്നാള്‍. സിനിമയുടെ ആദ്യഭാഗം കഴിഞ്ഞവര്‍ഷത്തെ പെരുന്നാള്‍ ദിനങ്ങളില്‍ പൂര്‍ത്തിയാക്കിയിരുന്നു.

പാര്‍ലമെന്റ് സമ്മേളനം ഡിസംബര്‍ പകുതിയോടെയേ അവസാനിക്കൂ. അതിനാല്‍, പെരുന്നാളിനോടനുബന്ധിച്ചുള്ള ഷൂട്ടിങ്ങിന് ഒരുവര്‍ഷംകൂടി കാത്തിരിക്കണം. ഇതാണ് താടി വടിക്കാന്‍ കാരണം. കേന്ദ്രമന്ത്രിക്ക് പ്രതിഫലം വാങ്ങിയുള്ള മറ്റൊരു ജോലിക്ക് നിയമതടസ്സമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിനയത്തിനുള്ള അനുമതി നിഷേധിച്ചിരിക്കുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ