'അമിത് ഷായുടെ മഹത്വം': ഊഹാപോഹങ്ങൾക്ക് തിരികൊളുത്തി മായാവതിയുടെ പ്രശംസ

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ഫലത്തിന് ആഴ്‌ചകൾ മുമ്പ്, മുൻ മുഖ്യമന്ത്രി മായാവതിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും “പരസ്‌പര പ്രശംസ” ഊഹാപോഹങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. സുപ്രധാനമായ ഉത്തർപ്രദേശ്‌ തിരഞ്ഞെടുപ്പിൽ ബി.ജെ.പി കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഇതിനിടെയാണ് ഇരുവരും പരസ്പരം പ്രശംസ വാക്കുകൾ ചൊരിഞ്ഞുകൊണ്ട് രംഗത്തെത്തിയത്.

മായാവതിയുടെ പ്രചാരണത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ അമിത് ഷാ പ്രശംസിച്ച് സംസാരിച്ചതിനെ കുറിച്ച് പ്രതികരിച്ച മായാവതി പറഞ്ഞത്: “അദ്ദേഹത്തിന്റെ മഹത്മ്യം കൊണ്ടാണ് അദ്ദേഹം സത്യം അംഗീകരിച്ചത്” എന്നാണ്.

യു.പി തിരഞ്ഞെടുപ്പിന്റെ കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലും ബിഎസ്പിക്ക് (ബഹുജൻ സമാജ് പാർട്ടി) ദളിത്, മുസ്ലീം വോട്ടുകൾ മാത്രമല്ല, ഉയർന്ന ജാതിക്കാരുടെയും, മറ്റ് പിന്നോക്ക വിഭാഗത്തിന്റെയും വോട്ടുകളും ലഭിച്ചിട്ടുണ്ട് എന്ന് താൻ അമിത് ഷായോട് പറയാൻ ആഗ്രഹിക്കുന്നു എന്നും മായാവതി കൂട്ടിച്ചേർത്തു.

403 സീറ്റുകളുള്ള യുപി നിയമസഭയിൽ 300 കടക്കുമെന്ന ബിജെപിയുടെ അവകാശവാദത്തിനും മായാവതി മറുപടി നൽകി. “ഫലം വന്നാലേ അത് പറയാൻ സാധിക്കുകയുള്ളൂ. ആർക്കറിയാം, ബിജെപിക്കും സമാജ്‌വാദി പാർട്ടിക്കും പകരം ബിഎസ്‌പി വിജയിച്ചേക്കാം.” അവർ പറഞ്ഞു.

കയ്പേറിയ പിളർപ്പിന് മുമ്പ് 2019 ലെ ദേശീയ തിരഞ്ഞെടുപ്പിനായി ഹ്രസ്വ കാലത്തേക്ക് സഖ്യത്തിലായിരുന്ന അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയോടുള്ള ബിഎസ്പി മേധാവിയുടെ വാക്കുകൾ കൂടുതൽ രൂക്ഷമായിരുന്നു. “സമാജ്‌വാദി പാർട്ടി അധികാരത്തിൽ വന്നപ്പോഴെല്ലാം ഗുണ്ടാരാജ് നടന്നിട്ടുണ്ടെന്ന് അറിയാവുന്നതിനാൽ യുപിയിലെ വോട്ടർമാർ സമാജ്‌വാദി പാർട്ടിയെ തള്ളിക്കളഞ്ഞിട്ടുണ്ട്,” മായാവതി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മായാവതിയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്ന് ചൊവ്വാഴ്ച ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞിരുന്നു. ദളിത്, മുസ്ലീം വോട്ടുകളിൽ ചിലത് ബിഎസ്പി കൈക്കലാക്കുന്നത് ഉത്തർപ്രദേശിൽ ബി.ജെ.പിയെ എങ്ങനെ ബാധിക്കും എന്ന ചോദ്യത്തിന്, “ഇത് ബിജെപിക്ക് നേട്ടമാകുമോ നഷ്ടമാകുമോയെന്ന് എനിക്കറിയില്ല. അത് സീറ്റിനെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ മായാവതിയുടെ പ്രസക്തി അവസാനിച്ചു എന്നത് ശരിയല്ല,” അമിത് ഷാ പറഞ്ഞു. മായാവതിയുടെ പതിഞ്ഞ പ്രചാരണം അവരുടെ അടിത്തറ പൂർണ്ണമായും നശിച്ചുവെന്ന് അർത്ഥമാക്കുന്നില്ലെന്നും ഷാ പറഞ്ഞു.

Latest Stories

'റിസർവ് ഓപ്പണറായി ഗിൽ, സഞ്ജു അഞ്ചാം നമ്പറിൽ?'; ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിനെ കുറിച്ച് ചോദ്യങ്ങളുമായി ആകാശ് ചോപ്ര

'ആര്‍എസ്എസ് പേറുന്നത് വെറുപ്പിന്‍റേയും വര്‍ഗീയതയുടേയും കലാപങ്ങളുടേയും വിഴുപ്പുഭാരം'; സ്വാതന്ത്ര്യ ദിനത്തിലെ പ്രസംഗത്തിൽ ആർഎസ്എസിനെ പുകഴ്ത്തിയ പ്രധാനമന്ത്രിയെ വിമർശിച്ച് മുഖ്യമന്ത്രി

“അദ്ദേഹം പട്ടിയിറച്ചി കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു, കുറേ നേരമായി കുരയ്ക്കുന്നു”; അഫ്രീദിയുടെ വായടപ്പിച്ച് ഇർഫാൻ പത്താൻ

പാകിസ്ഥാനിൽ മിന്നല്‍ പ്രളയം; 243 പേര്‍ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

നടിയെ ആക്രമിച്ച കേസ്; സത്യം ഉടൻ പുറത്ത് വരണമെന്ന് ശ്വേത മേനോൻ

സമാധാന കരാറായില്ല; 3 മണിക്കൂർ നീണ്ട ട്രംപ്-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു, അമേരിക്ക ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധിക തീരുവ ഉപേക്ഷിച്ചേക്കുമെന്ന് സൂചന

'അമ്മ' സംഘടനയിൽ പോസിറ്റീവായ മാറ്റം; ഇറങ്ങിപ്പോകേണ്ടി വന്ന അതിജീവിതയോട് മാപ്പ് പറഞ്ഞ് തിരിച്ചുകൊണ്ടുവരണം': ദീദി ദാമോദരൻ

'മുഹമ്മദ് അലി ജിന്ന, കോൺഗ്രസ്, മൗണ്ട് ബാറ്റൺ'; വിഭജനത്തിൻ്റെ കുറ്റവാളികൾ മൂന്ന് പേരാണെന്ന് കുട്ടികൾക്കായുള്ള എൻസിഇആർടി സ്പെഷ്യൽ മൊഡ്യൂൾ

തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം

"എല്ലാ ഗ്രൗണ്ടിൽ നിന്നും എനിക്ക് ഒരു കാമുകിയെ കിട്ടുമെന്ന് ധോണി കരുതി"; രസകരമായ സംഭവം വെളിപ്പെടുത്തി ശ്രീശാന്ത്