ഡാനിഷ് അലി കോണ്‍ഗ്രസിലേക്ക്, ഭീകരവാദിയെന്ന് ബി ജെ പി നേതാവ് വിളിച്ചപ്പോള്‍ മായാവതി തിരിഞ്ഞു നോക്കിയില്ല

ബി എസ് പി നേതാവും പാര്‍ലമെന്റംഗവുമായ ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേരുമെന്ന് സൂചന. ബി ജെ പി എം പി രമേഷ് ബിദൂരി ലോക്‌സഭയില്‍ തന്നെ ഭീകരവാദിയെന്നും രാജ്യദ്രോഹിയെന്നും വിളിച്ച് ആക്ഷേപിച്ചപ്പോള്‍ മായാവതി തിരഞ്ഞു നോക്കുകയോ വാക്കുകള്‍ കൊണ്ടുപോലും സമാധാനിപ്പിക്കാന്‍ എത്തുകയോ ചെയ്തില്ലന്ന് ഡാനിഷ് അലി പറയുന്നു. ചന്ദ്രയാന്‍ 3 ന്റെ വിജയത്തെത്തുടര്‍ന്നുളള ചര്‍ച്ചക്കിടയിലാണ് രമേശ് ബിദൂരിയുടെ വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായത്.

എന്നാല്‍ തനിക്ക് പിന്തുണയും ഐക്യദാര്‍ഡ്യവും ആശ്വാസവുമായി എത്തിയത് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസുമാണ്. ബി ജെ പിയുടെ വിഭജന അജണ്ടക്കെതിരെ അതിശക്തമായ വിമര്‍ശനവുമായി മുന്നോട്ട് വരുന്നത് കോണ്‍ഗ്രസമാത്രമാണെന്നും യു പി പി സി സി അധ്യക്ഷന്‍ അജയ് റായിയെയും മറ്റു നേതാക്കളെയും കണ്ട ശേഷം ഡാനിഷ് അലി പ്രതികരിച്ചു.

2024 ലെ തിരഞ്ഞെടുപ്പില്‍ യു പിയില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഡാനിഷ് അലി മല്‍സരിക്കുമെന്നാണ് സൂചനകള്‍. കോണ്‍ഗ്രസ് ദേശീയ നേതൃത്വുമായി കൂടുതല്‍ ചര്‍ച്ചകള്‍ ഡാനിഷ് അലി നടത്തുമെന്നാണ് അറിയുന്നത്.

Latest Stories

വീണ്ടും ഹസ്തദാന വിവാദം; പാക് ക്യാപ്റ്റന് കൈ കൊടുക്കാതെ ഹർമൻ

കഴിഞ്ഞ ഐസിസി ടൂര്‍ണമെന്റ് ഞാന്‍ എവിടെയാണോ അവസാനിപ്പിച്ചത്, അവിടെ നിന്നു തന്നെയാണ് ഈ ലോകകപ്പും തുടങ്ങിയിരിക്കുന്നത്: ദീപ്‌തി ശർമ

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ