'നിങ്ങള്‍ ഒരമ്മയല്ലേ, ഇങ്ങനെ പെരുമാറുന്നത് നിര്‍ഭാഗ്യകരമാണ്'പ്രിയങ്ക ഗാന്ധിക്കെതിരെ മായാവതി

കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ കോട്ട ആശുപത്രിയില്‍ 110 ഓളം ശിശുക്കള്‍ മരിച്ചിട്ടും ആശുപത്രി സന്ദര്‍ശനത്തിനെത്താത്ത പ്രിയങ്കാ ഗാന്ധിയെ വിമര്‍ശിച്ച് ബി.എസ്.പി അധ്യക്ഷ മായാവതി.

ഒരമ്മയായിരിക്കെ എന്തുകൊണ്ടാണ് പ്രിയങ്ക ആശുപത്രി സന്ദര്‍ശിക്കാനും മരിച്ച കുട്ടികളുടെ അമ്മമാരെ കാണാനും കൂട്ടാക്കാത്തതെന്ന് മായാവതി ചോദിച്ചു. ട്വീറ്റിലൂടെയായിരുന്നു മായാവതിയുടെ പ്രതികരണം.

കോണ്‍ഗ്രസിനെപ്പോലെയും ബി.ജെ.പിയെപ്പോലെയും ഇരട്ടത്താപ്പെടുത്ത് ബി.എസ്.പി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കാറില്ല. ഈ ഇരട്ടത്താപ്പ് കാരണമാണ് അക്രമവും അരാജകത്വവും രാജ്യത്തുടനീളം നിലനില്‍ക്കുന്നതെന്നും മായാവതി പറഞ്ഞു.

നേരത്തേയും പ്രിയങ്കയ്‌ക്കെതിരെ മായാവതി ആരോപണമുന്നയിച്ചിരുന്നു. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പ്രിയങ്ക തയ്യാറായില്ലെങ്കില്‍ സി.എ.എക്കെതിരെ യു.പിയില്‍ നടന്ന പ്രതിഷേധത്തില്‍ ഇരയായവരോടുള്ള പ്രിയങ്കയുടെ സമീപനം രാഷ്ട്രീയ അവസരവാദമെന്നായിരുന്നു മായാവതി പറഞ്ഞത്.

Latest Stories

IND vs ENG: 10 കളിക്കാരും 11 കളിക്കാരും തമ്മിൽ മത്സരിക്കുന്നത് ന്യായമല്ലെന്ന് വോൺ, എതിർത്ത് പാർഥിവ് പട്ടേൽ

ഇന്ത്യക്കാര്‍ക്ക് ഇനി തൊഴില്‍ നല്‍കരുത്; ടെക് ഭീമന്മാര്‍ക്ക് നിര്‍ദ്ദേശവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

'എന്റെ തന്തയും ചത്തു, സഖാവ് വിഎസും...', രാഷ്ട്രീയ പ്രമുഖര്‍ക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി വീണ്ടും വിനായകന്‍

'രാഹുൽ ഗാന്ധിയെ ആക്രമിക്കുക എന്നത് എന്റെ ഉത്തരവാദിത്വങ്ങളിൽ ഉൾപ്പെടുന്നില്ല, ഇനി വിമർശിക്കാനില്ല'; സ്മൃതി ഇറാനി

ആ സംഘടനയെ ശരിയല്ല; ജമാ അത്തെ ഇസ്ലാമിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎം ഷാജി

ഏഷ്യാ കപ്പ് 2025: ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം, നിർണായക അറിയിപ്പുമായി ബിസിസിഐ

IND vs ENG: ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; പരമ്പരയിൽ നിന്ന് പന്ത് പുറത്ത്, പകരക്കാരനായി യുവ വിക്കറ്റ് കീപ്പർ വീണ്ടും ടീമിലേക്ക്- റിപ്പോർട്ട്

'മറ്റുള്ളവർ ചെയ്യുന്ന തെറ്റിന് മോഹൻലാൽ പഴി കേൾക്കേണ്ടി വരുന്നു', അമ്മ ഇലക്ഷനിൽ ആരോപണവിധേയർ മത്സരിക്കരുതെന്നും നടൻ രവീന്ദ്രൻ

'ഇന്നത്തെ പ്രഭാതം അച്ഛൻ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണ്'; വൈകാരിക കുറിപ്പുമായി വി എ അരുൺകുമാർ

തായ്‌ലൻഡ്- കംബോഡിയ സംഘർഷം രൂക്ഷം; പീരങ്കിയും കുഴിബോംബും റോക്കറ്റ് ആക്രമണവും തുടരുന്നു, ഒമ്പത് മരണം