യശ്വന്ത്പുര്‍-കണ്ണൂര്‍ എക്സ്പ്രസില്‍ തിരുട്ട് സംഘത്തിന്റെ കൂട്ടക്കവര്‍ച്ച; യാത്രക്കാരുടെ ഇരുപതോളം ഐഫോണുകളും പണവും ആഭരണങ്ങളും നഷ്ടപ്പെട്ടു

യശ്വന്ത്പൂര്‍ – കണ്ണൂര്‍ എക്സ്പ്രസ് ട്രെയിന്‍ ഓടികൊണ്ട് ഇരിക്കുന്നതിനിടെ വന്‍ കവര്‍ച്ച. ഇരുപതോളം യാത്രക്കാരുടെ ഐഫോണ്‍ ഉള്‍പ്പെടെ ഇരുപതോളം മൊബൈല്‍ ഫോണുകളും പണവും ക്രെഡിറ്റ് കാര്‍ഡുകളും നഷ്ടപ്പെട്ടു. പുലര്‍ച്ചെ ധര്‍മപുരിക്കും സേലത്തിനും ഇടയില്‍ ട്രെയിനിന്റെ എ.സി കോച്ചുകളിലാണ് കവര്‍ച്ച നടന്നത്. മോഷണത്തിന് ഇരകളായ യാത്രക്കാര്‍ പരാതി നല്‍കാനായി ഈറോഡ് സ്റ്റേഷനിലിറങ്ങി സേലത്ത് പോകുകയായിരുന്നു. സംഭവത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു.

സേലം കേന്ദ്രീകരിച്ചുള്ള തിരുട്ട് കവര്‍ച്ചാ സംഘമുള്ളതെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാര്‍ നഷ്ടപ്പെട്ട ഐഫോണ്‍ ട്രേസ് ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്.

പണവും മറ്റ് വസ്തുക്കളും കവര്‍ന്ന മോഷണസംഘം ബാഗുകള്‍ ട്രെയിനിലെ ശുചിമുറികളിലെ വേസ്റ്റ് ബിന്നില്‍ ഉപേക്ഷിക്കുകയായിരുന്നു. യാത്രക്കാര്‍ ശുചമുറിയില്‍ പോകുന്നതിനായി ചെന്നപ്പോഴാണ് ബാഗുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് എല്ലാ യാത്രക്കാരെയും വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സാധനങ്ങള്‍ നഷ്ടപ്പെട്ട വിവരം മനസിലാക്കുന്നത്. ഉടന്‍ റെയില്‍വേ പൊലീസിലും ഈ റോഡ് സ്‌റ്റേഷനിലും വിവരം അറിയിക്കുകയായിരുന്നു.

Latest Stories

അവന്റെ പന്തുകൾ നേരിടാൻ ധോണി കാത്തിരിക്കുകയാണ്, കിട്ടിയാൽ അടിച്ചുപറത്താൻ നോക്കിയിരിക്കുകയാണ് സൂപ്പർതാരം; ആർസിബിക്ക് അപായ സൂചന നൽകി മുഹമ്മദ് കൈഫ്

പ്രിയപ്പെട്ടവരേ, എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു..; പ്രഖ്യാപിച്ച് പ്രഭാസ്

IPL 2024: എന്റെ എത്ര കളികൾ കണ്ടിട്ടുള്ളത് നിങ്ങൾ, ഈ അടവ് കൂടി കാണുക; നെറ്റ്സിൽ പുതിയ വേഷത്തിൽ ഞെട്ടിച്ച് ധോണി, വീഡിയോ ഏറ്റെടുത്ത് ആരാധകർ

കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം സ്‌കൂളിലെ ഓടയില്‍; സ്‌കൂള്‍ തകര്‍ത്തും തീയിട്ടും പ്രതിഷേധം

ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് അതിക്രമം; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ പൊലീസിന് പരാതി നല്‍കി ആം ആദ്മി എംപി സ്വാതി മലിവാള്‍

സ്വന്തം കമ്പനി ആണെങ്കിലും എനിക്ക് ശമ്പളം കിട്ടും, അതിന്റെ ടാക്‌സും അടക്കണം; മമ്മൂട്ടി കമ്പനിയെ കുറിച്ച് മമ്മൂട്ടി

സെനറ്റ് തിരഞ്ഞെടുപ്പിനിടെ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടി; എസ്എഫ്‌ഐയ്‌ക്കെതിരെ വീണ്ടും പരാതി

കോഹ്‌ലിയും ധോണിയും ഒന്നുമല്ല, ആ രണ്ട് താരങ്ങളുടെ ബാറ്റിങ്ങിന്റെ ഫാൻ ബോയ് ആണ് ഞാൻ: രോഹിത് ശർമ്മ

ജീത്തു ജോസഫിനൊപ്പം ഫഹദ് ഫാസില്‍; തിരക്കഥ ശാന്തി മായാദേവി, ചിത്രം ത്രില്ലര്‍ അല്ലെന്ന് വെളിപ്പെടുത്തല്‍

രാഹുല്‍ വിവാഹിതനായും പിതാവായും കാണാന്‍ ആഗ്രഹമുണ്ട്; സഹോദരന്‍ സന്തോഷത്തോടെ ഇരിക്കണമെന്ന് പ്രിയങ്ക ഗാന്ധി