പശ്ചിമ ബംഗാളിൽ കൂട്ടരാജി; മമത ബാനർജിയുടെ ഏറ്റവും വിശ്വസ്തരായ മുതിർന്ന ഉദ്യോഗസ്ഥർ അടക്കം ഉന്നത ഉദ്യോഗസ്ഥർ രാജിവച്ചു

നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ കൂട്ടരാജി. മമത ബാനർജിയുടെ ഏറ്റവും വിശ്വസ്തരായ മുതിർന്ന ഉദ്യോഗസ്ഥർ അടക്കം ഉന്നത ഉദ്യോഗസ്ഥർ രാജിവച്ചു. സംസ്ഥാനത്തെ മുൻ ചീഫ് സെക്രട്ടറിമാരായ ആലാപൻ ബന്ദോപാധ്യായ, എച്ച്.കെ. ദ്വിവേദി എന്നിവരാണ് ‘മുഖ്യ ഉപദേശക’ സ്ഥാനങ്ങൾ രാജിവെച്ചത്.

ഇവർക്ക് പുറമെ മമതയുടെ പ്രിൻസിപ്പൽ സെക്രട്ടറി മനോജ് പന്ത്, സാമ്പത്തിക വിദഗ്ധനായ അഭിരൂപ് സർക്കാർ എന്നിവരും രാജിവെച്ചു. അഡ്വക്കേറ്റ് ജനറൽ കിഷോർ ദത്ത നേരത്തെ തന്നെ ഗവർണർക്ക് രാജി സമർപ്പിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ 294 സീറ്റുകളിൽ 207-ഓളം സീറ്റുകൾ നേടി ബിജെപി വൻ വിജയം നേടിയതോടെയാണ് ഭരണതലത്തിൽ വൻ മാറ്റങ്ങളുണ്ടായത്.

മമത ബാനർജിയുടെ ഭരണത്തിൽ നിർണ്ണായക സ്വാധീനമുണ്ടായിരുന്നവരാണ് രാജിവെച്ച ഐഎഎസ് ഉദ്യോഗസ്ഥർ. പ്രത്യേകിച്ച് ആലാപൻ ബന്ദോപാധ്യായ, കേന്ദ്ര സർക്കാരുമായുള്ള തർക്കങ്ങളെത്തുടർന്ന് വിരമിച്ച ശേഷം മമതയുടെ പ്രത്യേക ഉപദേശകനായി നിയമിക്കപ്പെട്ട വ്യക്തിയാണ്.

Latest Stories

'വോട്ടര്‍മാരുടെ താത്പര്യം കണക്കിലെടുത്ത് തീരുമാനം ഉണ്ടാകണം'; വി ഡി സതീശനായി പിടിമുറുക്കി മുസ്ലിം ലീഗും

പൂപ്പാറയില്‍ ഒഴിപ്പിക്കല്‍: കയ്യേറി നിര്‍മ്മിച്ച 56 കെട്ടിടങ്ങള്‍ ഉടമകൾ പൊളിച്ചു നീക്കുന്നു; പുനരധിവാസം ആവശ്യമുള്ള 12 പേർക്ക് സർക്കാർ സഹായം ഒരുക്കുമെന്ന് ജില്ലാ കലക്ടർ

തിരഞ്ഞെടുപ്പിലേറ്റ വൻ തോൽവിക്ക് ആക്കം കൂട്ടിയത് പിണറായി വിരുദ്ധത; പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിനെ എതിർത്ത് സിപിഐ

പേരാവൂരിൽ നിർബന്ധിച്ച് മത്സരിപ്പിച്ചു, ജയിക്കില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു'; കടുത്ത അതൃപ്തി അറിയിച്ച് ശെെലജ

'മുഖ്യമന്ത്രി എന്ന സ്ഥാനത്തേക്ക് ഒരേ ഒരു പേര് മാത്രം... വി ഡി സതീശൻ, മറ്റൊരാൾ ആ പദവിയിലേക്ക് വരരുത്, ഞങ്ങൾ സഹിക്കില്ല, പൊറുക്കില്ല'; ഫേസ്ബുക്ക് പോസ്റ്റുമായി നടൻ സിദ്ദിഖ്

ആരാകും കോൺഗ്രസ് മുഖ്യമന്ത്രി? എഐസിസി നിരീക്ഷകരുടെ കൂടിക്കാഴ്ച്ച തുടരുന്നു, 2021 ആവർത്തിക്കരുതെന്ന് നിർദേശം

യുദ്ധത്തിൽ യുഎസിനുണ്ടായ നാശനഷ്ടം റിപ്പോർട്ടു ചെയ്യപ്പെട്ടതിലും വലുത്, ബാരക്കുകളും യുദ്ധവിമാനങ്ങൾ അടക്കമുള്ളവയും തകർന്നെന്ന് റിപ്പോർട്ട്

'പരിചയ സമ്പന്നനായ ഒരു താരം കളിക്കുന്നത് പോലെയാണ് സഞ്ജു ബാറ്റ് ചെയ്യുന്നത്'; സഞ്ജുവിനെ വാനോളം പുകഴ്ത്തി മുൻ ഇംഗ്ലണ്ട് താരം

സഞ്ജുവാണ് ചെന്നൈയുടെ നട്ടെല്ല്, അവന്റെ ബാറ്റിംഗ് കരുത്ത് എടുത്തു പറയേണ്ടതാണ്: ഋതുരാജ് ഗെയ്ക്‌വാദ്

ധോണി മടങ്ങി വരാനുള്ള സാധ്യതകൾ കുറവാണ്, അദ്ദേഹം വന്നാൽ ചിലപ്പോൾ ടീമിന്റെ നിലവിലുള്ള ബാലൻസ് തെറ്റും'; വിവാദ പ്രസ്താവനയുമായി ആർ അശ്വിൻ