'ഞങ്ങളുടെ പദ്ധതികള്‍ മോദിയുടെ മാര്‍ക്കറ്റിംഗിന് മുമ്പില്‍ പരാജയപ്പെട്ടു, ഭയവും വിഭാഗീയതയുമാണ് ബി.ജെ.പി തിരഞ്ഞെടുപ്പില്‍ വിറ്റത്' കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി

ഭരണവിരുദ്ധ വികാരത്തെ അതിജീവിച്ച മോദിയും അമിത് ഷായും അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി. എന്നാല്‍ ശക്തമായ ഒരു പ്രതിപക്ഷത്തെ നേരിടാന്‍ ബിജെപി തയ്യാറായിരിക്കണമെന്നും സിങ്വി പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ ബിജെപിയല്ല മോദിയാണ് ഈ വിജയത്തില്‍ അഭിനന്ദനമര്‍ഹിക്കുന്നത്. ഞങ്ങള്‍ ജനങ്ങളുടെ മുമ്പിലേക്ക് വെച്ച നേട്ടങ്ങളും പദ്ധതികളുമെല്ലാം മോദിയുടെ മാര്‍ക്കറ്റിംഗിനു മുമ്പില്‍ പരാജയപ്പെട്ടു. ഭയവും വിഭാഗീയതയും പ്രകോപനവുമാണ് അദ്ദേഹം മാര്‍ക്കറ്റ് ചെയ്യുന്നത് പശ്ചിമബംഗാളില്‍ അത് നമ്മള്‍ കണ്ടതുമാണ്.
അദ്ദേഹം ജയിച്ചു എന്നത് ശരിയാണ്.

പക്ഷേ ബിജെപിക്ക് ജയിക്കാനിട നല്‍കിയ മോശമായ കാരണം ഇപ്പോഴും നിലനില്‍ക്കുകയാണ്. രാഷ്ട്രീയ നേട്ടത്തിനായി വളരെ ബുദ്ധിപരമായി എന്നാല്‍ ഒരു ലജ്ജയുമില്ലാതെ ഇന്ത്യന്‍ സൈന്യത്തെ വരെ ഉപയോഗപ്പെടുത്തിയ ആളാണ് മോദി.

എന്നാല്‍ ശക്തമായ ഒരു പ്രതിപക്ഷം തന്നെയാണ് ബജെപിയെ കാത്തിരിക്കുന്നതെന്ന കാര്യം ഓര്‍മ്മ വേണം. സിങ്വി വ്യക്തമാക്കി.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...