വാക്സിൻ ഇല്ലാത്തതല്ല, നിങ്ങൾക്ക് പക്വത ഇല്ലാത്തതാണ് പ്രശ്നം: രാഹുലിന് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി

2021 ജൂലൈയിൽ ഇന്ത്യയിൽ 13 കോടി ഡോസ് കോവിഡ് -19 വാക്സിൻ നൽകിയതായും 2021 ഓഗസ്റ്റിൽ ഇത് ത്വരിതപ്പെടുത്തുമെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മൻസുഖ് മാണ്ഡവ്യ ഞായറാഴ്ച പറഞ്ഞു. വാക്‌സിൻ ക്ഷാമത്തെക്കുറിച്ചുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്വീറ്റിന് മറുപടിയായാണ് മന്ത്രി ട്വിറ്ററിൽ ഈ പരാമർശം നടത്തിയത്.

“ജൂലൈ മാസത്തിൽ ഇന്ത്യയിൽ 13 കോടിയിലധികം വാക്സിനുകൾ നൽകിയിട്ടുണ്ട്. ഈ മാസം അത് ത്വരിതപ്പെടുത്താൻ പോകുന്നു. ഈ നേട്ടത്തിൽ നമ്മുടെ ആരോഗ്യ പ്രവർത്തകരിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഇനി നിങ്ങലക്കും അവരെക്കുറിച്ചും രാജ്യത്തെക്കുറിച്ചും അഭിമാനിക്കാം, ” മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.

“ജൂലൈ കഴിഞ്ഞു, വാക്സിൻ ക്ഷാമം മാറിയിട്ടില്ല.” എന്നാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. “കോവിഡ്: ഇന്ത്യയ്ക്ക് അതിന്റെ വാക്സിനേഷൻ ലക്ഷ്യം കൈവരിക്കാൻ കഴിയുമോ?” എന്ന 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പും രാഹുൽ ഗാന്ധി ട്വീറ്റിനൊപ്പം പങ്കുവെച്ചു. വിവിധ സ്ഥലങ്ങളിൽ വാക്സിൻ പ്രതിസന്ധിയെക്കുറിച്ചുള്ള നിരവധി വാർത്താ തലക്കെട്ടുകൾ കാണിച്ചുകൊണ്ടുള്ളതായിരുന്നു വീഡിയോ.

“ജൂലൈ വന്നു, വാക്സിനുകൾ വന്നില്ല വാക്‌സിനുകൾ എവിടെ.” എന്ന് പറഞ്ഞുകൊണ്ട് ജൂലൈ തുടക്കത്തിൽ, ഗാന്ധി സമാനമായ ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു.

അതേസമയം, ജൂലൈയിൽ കോവിഡ് -19 വാക്സിൻ സ്വീകരിച്ച നിരവധി ആളുകളിൽ ഒരാളാണ് താങ്കളുമെന്ന് രാഹുൽ ഗാന്ധിക്ക് മറുപടിയായി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

ജൂലൈയിൽ കുത്തിവയ്പ് എടുത്ത 13 കോടി ആളുകളിൽ ഒരാളാണ് താങ്കളുമെന്ന് ഞാൻ അറിഞ്ഞു. പക്ഷേ നമ്മുടെ ശാസ്ത്രജ്ഞർക്കായി നിങ്ങൾ ഒരു വാക്കുപോലും സംസാരിച്ചില്ല, വാക്സിൻ എടുക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചില്ല. അതിന്റെ അർത്ഥം, നിങ്ങൾ വാക്സിനേഷന്റെ പേരിൽ രാഷ്ട്രീയം കളിക്കുകയാണ്. വാക്സിൻ ഇല്ലാത്തതല്ല, നിങ്ങൾക്ക് പക്വത ഇല്ലത്തതാണ് പ്രശ്നം,” മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.

Latest Stories

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി

'കാനഡയെ ഒരു കൊല്ലത്തിനുള്ളിൽ ചൈന വിഴുങ്ങും'; ഗോൾഡൻ ഡോം പദ്ധതിയോട് മുഖംതിരിച്ചതിൽ മുന്നറിയിപ്പുമായി ട്രംപ്

മൂന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി 28ന്

ഇന്‍സോംനിയ പരിപാടി മുന്‍നിര്‍ത്തി 35 ലക്ഷം തട്ടി; മെന്റലിസ്റ്റ് ആദിക്കെതിരെ കൊച്ചി സ്വദേശിയുടെ പരാതിയില്‍ കേസ്; പ്രതിപ്പട്ടികയില്‍ സംവിധായകന്‍ ജിസ് ജോയിയും

'മഹാപഞ്ചായത്തിൽ അപമാനിതനായെന്ന് വികാരം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും'; ശശി തരൂർ കടുത്ത അതൃപ്‌തിയിൽ

സിപിഎം ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുക്കുമെന്ന് എം വി ജയരാജന്‍; 'കണക്ക് അവതരണത്തില്‍ ചില വീഴ്ചയുണ്ടായിട്ടുണ്ട്, ധനാപഹരണം നടന്നിട്ടില്ല, തെറ്റ് തിരുത്താന്‍ പാര്‍ട്ടിയെ തകര്‍ക്കുകയല്ല വേണ്ടത്'

'എനിക്ക് അച്ചടക്കം വളരെ പ്രധാനം'; പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോകാത്തതില്‍ തെറ്റിദ്ധാരണ വേണ്ടെന്ന് ആര്‍ ശ്രീലേഖ

'മോഡേണല്ല, എംടെക്കുകാരിയായ ഗ്രീമക്ക് വിദ്യാഭ്യാസം കുറവാണെന്നും പരിഹാസം'; അമ്മയും മകളും ആത്മഹത്യ ചെയ്ത കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്