മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി പീഡിപ്പിച്ച കേസ്; നിഷ്പക്ഷ വിചാരണ ഉറപ്പാക്കും, പ്രതികരിച്ച് കേന്ദ്ര അഭ്യന്തരമന്ത്രി, പ്രതിപക്ഷ സഖ്യം മണിപ്പൂരിലേക്ക്

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി പീഡിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിഷ്പക്ഷ വിചാരണ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. പ്രധാനമന്ത്രി നിരന്തരം സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.

സ്ത്രീകളുടെ നഗ്ന വീഡിയോ പകർത്തിയ യുവാവിനെ തിരിച്ചറിഞ്ഞെന്ന് കേന്ദ്രം അറിയിച്ചു. കേസ് മണിപ്പൂരിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര നടപടി.

സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കും എന്നും മണിപ്പൂരിൽ നടന്നത് ഹീന കുറ്റകൃത്യമാണെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സ്വമേധയാ കേസെടുത്ത് സർക്കാരിനോട് റിപ്പോർട്ട് തേടിയത്.

അതേ സമയം മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ ഏഴാം ദിനവും ബഹളം തുടർന്നേക്കും.ചർച്ചയാവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകും. രാജ്യസഭയിലും ചർച്ചയാവശ്യപ്പെടും. കഴിഞ്ഞ 6 ദിവസങ്ങളിലും ഈ വിഷയത്തിൽ പാർലമെന്റ് സ്തംഭിച്ചിരുന്നു.

അവിശ്വാസ പ്രമേയത്തിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും പത്ത് ദിവസത്തിനുള്ളിൽ തീയതി പ്രഖ്യാപിക്കുമെന്നും പാർലമെൻ്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി അറിയിച്ചു.  പ്രതിപക്ഷ സഖ്യത്തിലെ എംപിമാർ മണിപ്പൂർ സന്ദർശിക്കും എന്ന് പ്രതിപക്ഷ സഖ്യവും അറിയിച്ചിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിലായിരിക്കും പ്രതിനിധികൾ മണിപ്പൂരിലെത്തുക.

Latest Stories

'മുന്നാറിൽ നടക്കുന്നത് ഗുണ്ടായിസം, വിനോദസഞ്ചാരിയായ യുവതിയോട് മോശമായി പെരുമാറിയ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും'; മന്ത്രി കെ ബി ഗണേഷ് കുമാർ

'കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗം, അവർക്കും അവസരം കിട്ടണം'; ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ ജൂറിക്കെതിരെ ബാലതാരം ദേവനന്ദ

പിഎം ശ്രീ പദ്ധതി മരവിപ്പിക്കൽ; കേരളം ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്തയക്കും, കത്തിന്റെ കരട് മുഖ്യമന്ത്രി പരിശോധിക്കും

കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസ്; മൂന്ന് പ്രതികളെയും വെടിവെച്ച് കീഴ്‌പ്പെടുത്തി പൊലീസ്

'ഇന്ത്യക്കാർ പല്ല് തേക്കുന്നില്ല'; ടൂത്ത് പേസ്റ്റ് വിൽപന കുറഞ്ഞതിൽ വിചിത്ര വാദവുമായി കോൾഗേറ്റ്

സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നാളെ മുതൽ

ഷഫാലിക്ക് ഞാൻ പന്ത് കൊടുത്തത് ആ കാരണം കൊണ്ടാണ്, അതിനു ഫലം കണ്ടു: ഹർമൻപ്രീത് കൗർ

'ബിസിസിഐ എക്കാലത്തും ഒരു പുരുഷാധിപത്യ സംഘടനയാണ്, വനിതാ ക്രിക്കറ്റിനോട് എൻ. ശ്രീനിവാസന് വെറുപ്പാണ് '; വമ്പൻ വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ വനിതാ താരം

ട്രെയിനിൽ നിന്നും തള്ളിയിട്ട പെൺകുട്ടി അപകടനില തരണം ചെയ്തിട്ടില്ല; 19കാരി ഇപ്പോഴും ഐസിയുവിൽ

ഹര്‍മനും സ്‌മൃതിയും എനിക്ക് വാക്ക് തന്നിരുന്നു, അവർ അത് പാലിച്ചു: ജുലന്‍ ഗോസ്വാമി