കോടതി മുറിയിൽ സിനിമ ഡയലോഗ് പറഞ്ഞ് ഫർണീച്ചറുകളും ജഡ്ജിയുടെ ഡയസും തകർത്ത്‌ കക്ഷി

ഡൽഹിയിലെ കർക്കർഡൂമ കോടതി സമുച്ചയത്തിലെ 66-ാം നമ്പർ കോടതി മുറിയിൽ ബോളിവുഡ് സിനിമകളെ വെല്ലുന്ന രംഗങ്ങളാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അരങ്ങേറിയത്.

കോടതി തനിക്ക് നീതി നൽകുന്നില്ലെന്നും വാദം കേൾക്കാനുള്ള തീയതികൾ മാത്രമാണ് നൽകുന്നത് എന്നും ആരോപിച്ചു രാകേഷ് എന്ന കക്ഷി കോടതി മുറിയിൽ പ്രശ്‌നം സൃഷ്ട്ടിക്കുകയായിരുന്നു. ഡൽഹിയിലെ ശാസ്ത്രി നഗർ നിവാസിയായ രാകേഷ് ഒരു കേസുമായി ബന്ധപ്പെട്ട് 2016 മുതൽ കർക്കർഡൂമ കോടതിയിൽ കയറി ഇറങ്ങുകയാണ്.

എന്നാൽ നാളുകയിട്ടും കേസിൽ തീർപ്പ് ഉണ്ടാവാത്തതിനെ തുടർന്ന് രോക്ഷാകുലനായ് ഇദ്ദേഹം ബോളിവുഡ് നടൻ സണ്ണി ഡിയോളിന്റെ “തരീഖ് പാർ തരീഖ്” (നാളെ നാളെ നീളെ നീളെ ) എന്ന പ്രശസ്തമായ സിനിമ ഡയലോഗ് പറഞ്ഞ് പൊതുമുതൽ നശിപ്പിക്കുകയായിരുന്നു.

ജൂലൈ 17 നാണ് സംഭവം. കർക്കർഡൂമ കോടതിയിൽ ഹാജരായ രാകേഷ് കേസിൽ വാദം കേൾക്കുന്നതിനിടെ “ദാമിനി” എന്ന ബോളിവുഡ് ചിത്രത്തിലെ “തരീഖ് പാർ തരീഖ്” എന്ന സിനിമ ഡയലോഗ് പറയുകയും കോടതി മുറിയിലെ ഫർണിച്ചറുകളും കമ്പ്യൂട്ടറുകളും നശിപ്പിക്കുകയും ചെയ്തു.

കോടതി മുറിക്കുള്ളിൽ ജഡ്ജിയുടെ ഡയസും രാകേഷ് തകർത്തതായി വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ഇതേതുടർന്ന് രാകേഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഫർഷ്ബസാർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ