അനുവാദം ചോദിക്കാതെ സ്മാര്‍ട്ട് ഫോൺ വാങ്ങി; ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത് ഭര്‍ത്താവ്

തന്റെ അനുവാദം ചോദിക്കാതെ സ്മാര്‍ട്ട്ഫോണ്‍ വാങ്ങിയ ഭാര്യയെ കൊല്ലാന്‍ വാടക കൊലയാളിയെ ഏര്‍പ്പാടാക്കിയ ഭര്‍ത്താവ് അറസ്റ്റില്‍. രാജേഷ് ഝാ എന്ന 40കാരനാണ് പിടിയിലായത്. കൊലയാളിയുടെ ആക്രമണത്തില്‍ കഴുത്തില്‍ ് ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്. കൊല്‍ക്കത്തയിലെ നരേന്ദ്രപൂരില്‍ വ്യാഴാഴ്ചയാണ് സംഭവം.

യുവതി ഏതാനും മാസം മുമ്പ് ഭര്‍ത്താവിനോട് സ്മാര്‍ട്ട്ഫോണ്‍ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അയാള്‍ അത് നിരസിച്ചു. തുടര്‍ന്ന് യുവതി ട്യൂഷന്‍ ക്ലാസ് എടുത്ത് സ്വരുക്കൂട്ടിയ പണം കൊണ്ട് ജനുവരി ഒന്നിന് ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങി.

ഇതറിഞ്ഞ ഭര്‍ത്താവ് രോഷാകുലനാകുകയും ഭാര്യയെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നുവെന്ന് നരേന്ദ്രപൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. രാത്രി ഭര്‍ത്താവ് വീടിന്റെ പ്രധാന വാതില്‍ പൂട്ടാനെന്ന് പറഞ്ഞു പോയി.

ഏറെനേരം കഴിഞ്ഞിട്ടും ഭര്‍ത്താവ് മടങ്ങി വരാതിരുന്നതോടെ യുവതിക്ക് എന്തോ പന്തികേടുണ്ടെന്ന് തോന്നി. ഭര്‍ത്താവിനെ അന്വേഷിച്ചുപോയ യുവതിയെ രണ്ടുപേര്‍ ആക്രമിച്ചു. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കഴുത്തിന് മുറിവേല്‍പ്പിച്ചു. കുതറിയോടിയ യുവതി ഒച്ചവെച്ച് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

ഓടിക്കൂടിയ അയല്‍വാസികള്‍ യുവതിയുടെ ഭര്‍ത്താവിനെയും വാടകക്കൊലയാളി സുരജിത്തിനെയും പിടികൂടി പൊലീസിന് കൈമാറി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ