'മിസൈല്‍ വിട്ട' മോദി പുലിവാല്‍ പിടിച്ചേക്കും; തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയെന്ന് മമതയുടെ പരാതി

സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്ന് ട്വിറ്ററിലൂടെ അറിയിച്ച് ഉപഗ്രവേധ മിസൈല്‍ പരീക്ഷണം വിജയകരമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പുലിവാല്‍ പിടിച്ചേക്കും. മിസൈല്‍ പരീക്ഷണ വിജയം പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജി രംഗത്ത് വന്നു.

തിരക്കു പിടിച്ച് ഇങ്ങിനെയൊരു പ്രഖ്യാപനം നടത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല. മുങ്ങുന്ന ബി.ജെ.പിക്ക് ഓക്‌സിജന്‍ നല്‍കുകയാണ് പ്രഖ്യാപനത്തിലൂടെ മോദി ലക്ഷ്യമിടുന്നത്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും മമത വ്യക്തമാക്കി.

ഇന്നത്തെ പ്രഖ്യാപനം വെറുമൊരു രാഷ്ട്രീയനാടകം മാത്രമാണ്. രാജ്യത്തിന്റെ പുരോഗതി രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മോദി ഉപയോഗിക്കുകയാണ്. ഉപഗ്രഹവേധ മിസൈല്‍ വികസിപ്പിച്ചതിന്റെ ക്രെഡിറ്റ് മോദി അടിച്ചെടുക്കാന്‍ ശ്രമിക്കുന്നു. രാജ്യത്തെ ശാസ്ത്രജ്ഞര്‍ക്കാണ് ഇതിന്റെ ക്രെഡിറ്റ് നല്‍കേണ്ടതെന്നും മമത പറഞ്ഞു.

ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വന്‍ വിജയമായി എന്നും ലോക ബഹിരാകാശ രംഗത്ത് ഇന്ത്യ വന്‍ശക്തിയായെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുപ്രധാന സന്ദേശം. 300 കിലോമീറ്റര്‍ ദൂരത്തിലുള്ള ഉപഗ്രഹം, മിഷന്‍ ശക്തി പദ്ധതിയിലൂടെ വികസിപ്പിച്ച മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തുവെന്നും മോദി അവകാശപ്പെട്ടു.

ഉപഗ്രഹങ്ങളെ ആക്രമിച്ചു വീഴ്ത്താന്‍ കഴിവുള്ള ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ലോ ഓര്‍ബിറ്റ് ഉപഗ്രഹങ്ങളെ നിഷ്‌ക്രിയമാക്കാന്‍ കഴിയുള്ള മിസൈല്‍ ഇന്ത്യ കൈവരിച്ചിരിക്കുന്നു. മിഷന്‍ ശക്തി എന്ന പേരിലാണ് പദ്ധതി ആവിഷ്‌കരിച്ചത്. മൂന്നു മിനിറ്റിനുള്ളില്‍ വിജയകരമായി എ- സാറ്റ് എന്ന മിസൈല്‍ ദൗത്യം പൂര്‍ത്തിയാക്കി. 300 കിലോമീറ്റര്‍ ഉയരത്തിലുള്ള ഉപഗ്രഹത്തെയാണ് എ- സാറ്റ് വീഴ്ത്തിയത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈല്‍ ആണിതെന്നും മോദി പറഞ്ഞു.

ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുമ്പ് ഈ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്.

ഇന്ത്യയുടെ ഈ കഴിവ് ഒരിക്കലും മറ്റൊരു രാജ്യങ്ങള്‍ക്കെതിരെയും പ്രയോഗിക്കില്ലെന്ന് രാജ്യാന്തരസമൂഹത്തിന് ഉറപ്പു നല്‍കുന്നു. ഇന്ത്യയുടെ സുരക്ഷക്കായും പ്രതിരോധ ആവശ്യങ്ങള്‍ക്കായുമാണ് ഇത് ഉപയോഗിക്കുക. ബഹിരാകാശത്ത് ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് എതിരാണ് ഇന്ത്യ. എ- സാറ്റ് മിസൈലിന്റെ പരീക്ഷണം ഒരു തരത്തിലുള്ള രാജ്യാന്തര നിയമങ്ങളോ ഉടമ്പടികളോ ലംഘിച്ചല്ലെന്നും പ്രധാനമന്ത്രി അറിയിച്ചു.

Latest Stories

സ്വകാര്യ ചിത്രങ്ങൾ ചോർന്നത് തൃഷയുടെ അറിവോടെ; അതുകൊണ്ടാണ് അവർ പരാതി നൽകാഞ്ഞത്; വെളിപ്പെടുത്തലുമായി സുചിത്ര

ആർസിബിയുടെ വിജയത്തിന്റെ ക്രെഡിറ്റ് ധോണിക്ക് നൽകി ഡികെ, ആരാധകരെ അത്ഭുതപ്പെടുത്തി ആർസിബി താരം

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ ക്ഷണിച്ച് ഷാഹിദ് അഫ്രീദി

ആ ഒറ്റ കാരണം കൊണ്ടാണ് പ്ലേ ഓഫ് എത്താതെ ഞങ്ങൾ മടങ്ങുന്നത്, അല്ലെങ്കിൽ ഇത്തവണയും കപ്പ് ഷെൽഫിൽ ഇരിക്കുമായിരുന്നു; ഋതുരാജ് ഗെയ്‌ക്‌വാദ്

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...

ബിക്കിനി ചേരുമോ എന്നറിയാൻ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാൻ പറഞ്ഞു; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം ജാസ്മിൻ

മുണ്ട'ക്കയ'ത്തില്‍ വീഴാതെ സോളറിലെ ഉപകഥാപാത്രങ്ങള്‍

വിജയത്തിന്റെ ക്രെഡിറ്റ് കോഹ്‌ലിക്ക് കൊടുക്കാൻ പറ്റില്ല , അത് ആ താരത്തിന് അവകാശപ്പെട്ടതാണ്; ഫാഫ് ഡു പ്ലെസിസ് പറയുന്നത് ഇങ്ങനെ

നിറങ്ങൾക്കിടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടി; സംസ്ഥാന പുരസ്‌കാര ജേതാക്കളായ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു

വിജയശതമാനം വിഷയമല്ല; പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതി; എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് നിര്‍ത്തുന്നു; കടുത്ത നിലപാട് പ്രഖ്യാപിച്ച് കര്‍ണാടക