എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം,ന്യായീകരിച്ച് മമത; ഉദ്യോഗസ്ഥര്‍ അര്‍ധരാത്രി വരാന്‍ പാടില്ലായിരുന്നു

പശ്ചിമ ബംഗാളില്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ ആക്രമണത്തിനിരയായ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. അര്‍ധ രാത്രി എന്‍ഐഎ ഉദ്യോഗസ്ഥര്‍ റെയ്ഡിന് വരാന്‍ പാടില്ലായിരുന്നു. അര്‍ധ രാത്രി അപരിചിതര്‍ കടന്നുവന്നതിനാലാണ് നാട്ടുകാര്‍ അത്തരത്തില്‍ പ്രതിഷേധിച്ചതെന്നും മമത ബാനര്‍ജി പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തിയ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ആക്രമണം നടന്നത്. എന്‍ഐഎ സ്ത്രീകളെ ആക്രമിച്ചതാണ് നാട്ടുകാരുടെ പ്രത്യാക്രമണത്തിന് കാരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പ് കാലത്ത് കേന്ദ്ര അന്വേഷണ സംഘങ്ങളെത്തി ആളുകളെ അറസ്റ്റ് ചെയ്യുന്നതെന്നും മമത ചോദിച്ചു.

ബിജെപിയുടെ തരംതാഴ്ന്ന രാഷ്ട്രീയത്തിന്റെ ഭാഗമായാണ് എന്‍ഐഎ എത്തിയതെന്നും മമത പറഞ്ഞു. ഭൂപതി നഗറില്‍ 2022 ഡിസംബറില്‍ നടന്ന സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് എന്‍ഐഎ സംഘം എത്തിയത്. പ്രകോപിതരായ നാട്ടുകാര്‍ എന്‍ഐഎ ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നു.

Latest Stories

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്

പ്രതിവർഷം ലക്ഷകണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഭൂമിയിലെ ഏറ്റവും ചെറിയ ജീവി!

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്

'സോളാർ സമരം ഒത്തുതീർപ്പാക്കിയായത്'; മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലും തുടർ പ്രതികരണങ്ങളും: കേരളത്തിൽ വീണ്ടും സോളാർ ചർച്ചയാകുമ്പോൾ

ഏറ്റവും മുന്നില്‍ റോക്കി ഭായ്, പിന്നിലാക്കിയത് 'അവഞ്ചേഴ്‌സി'നെയൊക്കെ; 'കെജിഎഫ് 2'വിന് വമ്പന്‍ നേട്ടം