മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന നിലപാടിൽ ഉറച്ച് മമത ബാനർജി; ശനിയാഴ്ച ബിജെപിയുടെ പുതിയ മുഖ്യമന്ത്രി ചുമതലയേൽക്കും

ബംഗാളിൽ ബിജെപിയുടെ പുതിയ മുഖ്യമന്ത്രി ശനിയാഴ്ച ചുമതലയേൽക്കും. പശ്ചിമബംഗാൾ മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന ഉറച്ച നിലപാടിൽ നിൽക്കുകയാണ് മമത ബാനർജി. കനത്ത പരാജയത്തിന് പിന്നാലെ ഇന്ത്യാ സഖ്യം ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് മമത. അതേസമയം തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബംഗാളിൽ അക്രമസംഭവങ്ങൾ തുടരുകയാണ്.

സന്ദേശ് ഖാലിയിൽ രാത്രി നടന്ന സംഘർഷങ്ങൾ നേരിടാൻ ഇറങ്ങിയ പൊലീസിനും കേന്ദ്രസേന ഉദ്യോഗസ്ഥർക്കും നേരെ നാടൻ ബോംബ് എറിഞ്ഞു. വെടിവെപ്പിൽ പോലീസുകാരനും കേന്ദ്രസേന ഉദ്യോഗസ്ഥനും പരിക്കേറ്റു. പോലീസ് ലാത്തി വീശി. മുർഷിദാബാദിൽ ലെനിൻ പ്രതിമ തകർത്തു.

കൊൽക്കത്ത ന്യൂ മാർക്കറ്റിൽ വിജയാഘോഷത്തിനിടെ ബിജെപി പ്രവർത്തകർ തൃണമൂൽ ഓഫീസ് ഇടിച്ചു നിരത്തി. മമതയുടെയും അഭിഷേക് ബാനർജിയുടെയും വസതികൾക്ക് മുന്നിലുള്ള പ്രത്യേക ഗേറ്റുകളും മറ്റും നീക്കി. ഇതോടെ ഈ മേഖലയിലൂടെയുള്ള സഞ്ചാരത്തിനുള്ള നിയന്ത്രണം ഒഴിവായി.

Latest Stories

ധോണി മടങ്ങി വരാനുള്ള സാധ്യതകൾ കുറവാണ്, അദ്ദേഹം വന്നാൽ ചിലപ്പോൾ ടീമിന്റെ നിലവിലുള്ള ബാലൻസ് തെറ്റും'; വിവാദ പ്രസ്താവനയുമായി ആർ അശ്വിൻ

ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾ പുറത്തെത്തിക്കാനുള്ള ‘പ്രോജക്ട് ഫ്രീഡം’ നിർത്തിവച്ച് അമേരിക്ക

'തിരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയം, ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ട്'; എം വി ഗോവിന്ദൻ

പശ്ചിമ ബംഗാളിലേയും തമിഴ്‌നാട്ടിലേയും പാര്‍ട്ടികളുടെ തോല്‍വി, ഐപാക്കിന്റെ കണ്‍സള്‍ട്ടന്‍സി ഇനി വേണ്ടെന്ന് അഖിലേഷ് യാദവ്; 2027ലെ യുപി തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ ഏജന്‍സി വേണ്ടെന്ന് സമാജ് വാദി പാര്‍ട്ടി

'വിജയ് മുഖ്യമന്ത്രിപദത്തിലേക്ക്'; സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കും

'ഇരട്ട ചങ്കൻ വിയർത്ത കാഴ്ച, തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയൻ രാജിവെക്കണം'; കെ കെ രമ

നിബന്ധനകളില്ലാതെ കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ നൽകും; തീരുമാനം സംസ്ഥാന നേതൃയോഗത്തിൽ

സുപ്രീം ലീഡർ” രാഷ്ട്രീയത്തിന്റെ തകർച്ച“പൊളിറ്റിക്കൽ ബീങ്” എന്ന വെല്ലുവിളി

'സതീശൻ നല്ലൊരു പ്രതിപക്ഷ നേതാവ്, രമേശ് ചെന്നിത്തലയ്ക്ക് നല്ല ഭരണപരിചയം ഉണ്ട്, കെ സി വേണുഗോപാൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുന്നയാൾ'; പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ

ആധുനിക ഫയര്‍ ടെക്‌നോളജി ഉപയോഗിച്ചുള്ള ഫയര്‍ വര്‍ക്ക്, കൂടല്‍മാണിക്യം ക്ഷേത്ര ഉല്‍സവത്തില്‍ പള്ളിവേട്ടയ്ക്ക് ശേഷം ഐ.സി.എല്‍ ഫിന്‍കോര്‍പ് സമര്‍പ്പിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ