മോദി വിഷപ്പാമ്പെന്ന് ഖാർഗെ, കോൺഗ്രസ് കരയിലെ മീനെന്ന് താക്കൂർ; കർണാടകയിൽ വാക്പോരുമായി കോൺഗ്രസ് - ബി.ജെ.പി നേതാക്കൾ

തിരഞ്ഞെടുപ്പു പോരാട്ടം കനക്കുന്ന കർണാടകയിൽ പ്രചാരണത്തിനിടെ വാക്പോരുമായി നേതാക്കൾ. കോൺഗ്രസ് ബിജെപി നേതാക്കളാണ് ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കൊമ്പു കോർക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിഷപ്പാമ്പ് എന്ന് വിശേഷിപ്പിച്ചായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ പ്രസംഗം.ആ വിഷം തീണ്ടിയാൽ നിങ്ങൾ മരിക്കുമെന്നും ഖർഗെ പറഞ്ഞു. കർണാടകയിലെ റോണയിൽ നടന്ന പൊതുയോഗത്തിലായിരുന്നു ഖർഗെയുടെ പരാമർശം.

ഖർഗെയുടെ പ്രസംഗത്തിന് മറുപടി നൽകിയത് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആയിരുന്നു. കരയ്ക്ക് പിടിച്ചിട്ട മീനിന്‍റെ അവസ്ഥയിലാണ് കോൺഗ്രസ് എന്നായിരുന്നു താക്കൂറിന്റെ മറുപടി. സംസ്ഥാനത്തെ ബി ജെ പി പ്രവർത്തകരെ വെർച്വൽ റാലിയിലൂടെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം അധികാരത്തുടർച്ച നേടുമെന്നായിരുന്നു. അതും റെക്കോഡ് ഭൂരിപക്ഷത്തിൽ .50 ലക്ഷം ബി ജെ പി പ്രവർത്തകരുമായാണ് വെർച്വൽ റാലിയിലൂടെ മോദി സംസാരിച്ചത്. ഇനിയുള്ള പതിനാല് ദിവസം വീട് വീടാന്തരം കയറിയിറങ്ങി പ്രചാരണം സജീവമാക്കണമെന്നും പ്രവർത്തകരോട് മോദി നിർദേശിച്ചു.

Latest Stories

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി