ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് അധിക്ഷേപത്തിന് ഇരയായി; ഡിജിസിഎയ്ക്കും ഇന്‍ഡിഗോയ്ക്കും ഉൾപ്പെടെ പരാതി നൽകി മഹുവ മൊയ്ത്ര

ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് അധിക്ഷേപത്തിന് ഇരയായെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകി തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. ഡിജിസിഎയ്ക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോയ്ക്കും എംപി പരാതി നല്‍കി. ഒരു കൂട്ടം ആളുകള്‍ വിമാനത്തില്‍ വച്ച് തൃണമൂല്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി അധിക്ഷേപിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

വിമാനത്തില്‍ എന്റെ സുരക്ഷയെ ലംഘിക്കുന്നതരത്തിലുള്ള സംഭവമാണ് അരങ്ങേറിയതെന്നും എം പി പറഞ്ഞു. തൃണമൂല്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിമാനത്തില്‍ വച്ച് ഉയര്‍ത്തിയെന്നും രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി അധിക്ഷേപിച്ചു എന്നും മഹുവ പറയുന്നു. ഇത് ബിജെപിയുടെ സംസ്‌കാരമാണെന്ന് മഹുവ മൊയ്ത്ര ആരോപിച്ചു. തന്റെ സമ്മതമില്ലാതെ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നും തൃണമൂല്‍ എംപി ആരോപിച്ചു.

പ്രതിരോധകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയപ്പോഴാണ് സംഭവമെന്ന് മഹുവ പറഞ്ഞു. ‘ചോര്‍ ചോര്‍, ടിഎംസി ചോര്‍’, ‘ജയ് ശ്രീറാം’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഇവര്‍ വിളിച്ചതായി മഹുവ എക്‌സില്‍ കുറിച്ചു. ഇത് പൗര കോപമല്ലെന്നും ഉപദ്രവമാണെന്നും മഹുവ മൊയ്ത്ര പറഞ്ഞു.

Latest Stories

ഇടത് പിന്തുണയില്‍ ധാരണ?; വിജയ്ക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാമെന്ന് ജനറല്‍ സെക്രട്ടറി എംഎ ബേബി

'എംഎൽഎ ആകാൻ ചെലവാക്കിയത് 35 ലക്ഷം, ഒരുത്തനെയും വെറുതെ വിടില്ല'; വാർത്തയിലെ വസ്തുത തുറന്ന് പറഞ്ഞ് അഞ്ജലി നായർ

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച, നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി; തീരുമാനം ഞായറാഴ്ച

സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് ഇങ്ങനെ

പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം; മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചെന്ന് ട്രംപ്

ഹാന്റാ വൈറസ് ബാധ സ്ഥിരീകരിച്ച ക്രൂയിസ് കപ്പലിൽ 2 ഇന്ത്യക്കാരും; റിപ്പോർട്ട് തേടി ലോകാരോഗ്യ സംഘടന

കൊവിഡിനെ പോലെ വായുവിലൂടെ അതിവേഗം പടരില്ല, ഗുരുതരമായി ബാധിക്കുന്നത് വൃക്കയിലും ശ്വാസകോശത്തിലും; വിശ​ദീകരണവുമായി ലോകാരോ​ഗ്യ സംഘടന

'സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം, സാങ്കേതികമായ തടസങ്ങള്‍ പറയാന്‍ സാധിക്കില്ല'; ബിനോയ് വിശ്വം

വി ഡി സതീശൻ അനുകൂല പ്രകടനം നടത്തി; ഇടുക്കിയിൽ നാല് പ്രാദേശിക നേതാക്കളെ സസ്പെൻഡ് ചെയ്‌ത്‌ ഡിസിസി

കവടിയാറിൽ അമിതവേ​ഗത്തിലെത്തിയ കാർ 2 ബൈക്കും 3 കാറും ഇടിച്ചു തെറിപ്പിച്ചു; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്