'കാർഷിക വിരുദ്ധ നിയമങ്ങൾ പിൻവലിക്കും, തൊഴിലവസരങ്ങൾ കൂട്ടും'; പ്രകടനപത്രിക പുറത്തിറക്കി  ബിഹാറിലെ മഹാസഖ്യം

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി ബിഹാറിലെ ആർ.ജെ.ഡി- കോൺഗ്രസ് ഇടതുപാർട്ടി മഹാസഖ്യം. കാർഷിക നിയമങ്ങളിലും തൊഴിലവസരങ്ങളിലും ഊന്നിയുള്ളതാണ് മഹാസഖ്യത്തിൻറെ പ്രകടനപത്രിക.

ആർ‌.ജെ.ഡി നേതാവ്​​ തേജസ്വി യാദവിൻെറ നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തിലേറിയാൽ കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ നടപ്പാക്കിയ മൂന്ന്​ കാർഷിക വിരുദ്ധ നിയമങ്ങളും ഇല്ലാതാക്കുന്നതിനുള്ള ബിൽ ആദ്യ വിധാൻസഭാ സമ്മേളനത്തിൽ തന്നെ പാസാക്കുമെന്ന് പത്രിക പുറത്തിറക്കി കൊണ്ട്​ കോൺഗ്രസ് നേതാവ് രൺദീപ് സിംഗ്​ സുർജേവാല പറഞ്ഞു.

മഹാസഖ്യം വിജയിച്ചാൽ ആദ്യ നിയമസഭാ യോഗത്തിൽ തന്നെ പത്ത്​ ലക്ഷം യുവാക്കൾക്ക് ​ ജോലി നൽകും. സർക്കാർ ജോലികൾക്കുള്ള എല്ലാ അപേക്ഷകളും സൗജന്യമായി നൽകും. ഉ​ദ്യോഗാർത്ഥികൾക്ക്​ പരീക്ഷ കേന്ദ്രത്തിലേക്കുള്ള യാത്രാചെലവ്​ നൽകുമെന്നും മുഖ്യമന്തി സ്ഥാനാർത്ഥിയായ​ തേജസ്വി യാദവ്​ പറഞ്ഞു.

15 വർഷമായയി നിതീഷ്​ കുമാർ ഭരിച്ചിട്ടും ബിഹാറിൽ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുവാൻ കേന്ദ്രസംഘം ഇതുവരെ എത്തിയില്ല. എല്ലാവരും കസേര നേടാനുള്ള ഓട്ടത്തിലാണ്​. ആളുകൾ തങ്ങളുടെ ജോലി സേവനമാണെന്ന് സംസാരിക്കുന്നു. 2015-ൽ മോദി മോതിയാരിയിലെ പഞ്ചസാര ഫാക്​ടറിയിൽ നിന്നുള്ള പഞ്ചസാരയിട്ട ചായ കുടിക്കുമെന്ന്​ പറഞ്ഞു. എന്നാൽ പഞ്ചസാര മില്ലും ജൂട്ട്​ മില്ലും മുളക്​ മില്ലും അരി മില്ലുമെല്ലാം ഇപ്പോഴും പൂട്ടി കിടക്കുകയാണെന്നും തേജസ്വി വിമർശിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ