ഉച്ചഭാഷിണി വിവാദം കര്‍ണാടകയിലും; ബാങ്ക് വിളിക്കിടെ ഹനുമാന്‍ ചാലിസ ആലപിച്ച് ശ്രീരാമസേന

മഹാരാഷ്ട്രയ്ക്ക് പിന്നാലെ കര്‍ണാടകയിലും പള്ളികളിലെ ഉച്ചഭാഷിണികള്‍ വിവാദമാകുകയാണ്. ഇന്ന് പുലര്‍ച്ചെ പള്ളികളില്‍ ബാങ്ക് വിളിക്കുന്ന സമയത്ത് ഒരു സംഘം ശ്രീ റാം സേന പ്രവര്‍ത്തകര്‍ ഹനുമാന്‍ ചാലിസ ആലപിച്ച് പ്രതിഷേധിച്ചു. ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്കിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

പുലര്‍ച്ചെ സംസ്ഥാനത്തെ നിരവധി ക്ഷേത്രങ്ങളിലാണ് ബാങ്ക് വിളിയുടെ സമയത്ത് ഹനുമാന്‍ ചാലിസ മുഴങ്ങിക്കേട്ടത്. സംഭവത്തെ തുടര്‍ന്ന് ബംഗളൂരു, മൈസൂരു, മാണ്ഡ്യ, ബെല്‍ഗാം, ധാര്‍വാഡ്, കലബുറഗി എന്നിവിടങ്ങളില്‍ നിന്ന നിരവധി ശ്രീരാമസേന പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വര്‍ഗീയ സംഘര്‍ഷത്തിന്റെ സാധ്യത മുന്നില്‍ കണ്ട് കര്‍ണാടകയില്‍ പൊലീസ് കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മൈസൂരിലെ ഒരു ഹനുമാന്‍ ക്ഷേത്ത്രതില്‍ ഹനുമാന്‍ ചാലിസ ആലപിച്ചുകൊണ്ട് പ്രമോദ് മുത്തലിക്കാണ് പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. ഇത് ഒരു ദിവസത്തെ പ്രതിഷേധമല്ല, പള്ളികളിലെ ഉച്ചഭാഷിണികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നത് വരെ ഇത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. പുലര്‍ച്ചെയുള്ള ബാങ്ക് വിളി വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ബാങ്ക്വിളി ഭരണഘടനയ്ക്കും നിയമത്തിനും വിരുദ്ധമാണ്. മുസ്ലീംങ്ങള്‍ നിയമത്തിന് അതീതരാണെന്ന് തോന്നലുണ്ടാക്കിയത് കോണ്‍ഗ്രസുകാരാണ്. ആരും നിയമത്തിന് അതീതരല്ല. നിയമം പാലിക്കപ്പെടണമെന്നും പ്രമോദ് മുത്തലിക്ക് മാധ്യമങ്ങളോട് പറഞ്ഞു.

Latest Stories

മെസ്സിയുടെ കാലത്ത് ഫുട്ബോൾ കാണുക എന്നത് ഭാഗ്യമാണ്: രമേശ് ചെന്നിത്തല

മെസ്സിക്ക് റെഡ് കാർഡ് കൊടുക്കണമായിരുന്നു, റഫറി മനഃപൂർവം അത് വേണ്ടെന്ന് വെച്ചു; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'