'നേതൃത്വം ആത്മപരിശോധന നടത്തണം'; കോണ്‍ഗ്രസിന് എതിരെ വിമര്‍ശനവുമായി മനീഷ് തിവാരി

ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടതില്‍ നേതൃത്വത്തിനെതിരേ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് മനീഷ് തിവാരി. നേതൃത്വം ആത്മപരിശോധന നടത്തണമെന്നും തിവാരി ആവശ്യപ്പെട്ടു.

കോണ്‍ഗ്രസില്‍ നേരത്തെ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടില്ല. അതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായിരിക്കുന്നത്. പാര്‍ട്ടിയുടെ ഭാവി ആശങ്കാജനകമാണെന്നും ഗൗരവതരമായി കാണണമെന്നും ചൂണ്ടിക്കാട്ടി രണ്ടു വര്‍ഷം മുമ്പ് സോണിയാ ഗാന്ധിക്ക് കത്തെഴുതിയതാണ്.

അതിനു ശേഷം നടന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. രാജ്യവും കോണ്‍ഗ്രസും ചിന്തിക്കുന്നത് രണ്ടുതരത്തിലാണെന്നും തിവാരി പറഞ്ഞു.

കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദിന് പിന്നാലെ ആനന്ദ് ശര്‍മയടക്കം മുതിര്‍ന്ന നേതാക്കള്‍ ഇനിയും പാര്‍ട്ടിയോട് വിട പറയുമെന്ന് സൂചന. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനാണ് ഗുലാം നബി ആസാദിന്റെയും കൂട്ടരുടെയും ആലോചന.

അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു കശ്മീരീല്‍ തനിച്ച് മല്‍സരിക്കുന്ന പുതിയ പാര്‍ട്ടി, തിരഞ്ഞെടുപ്പിന് ശേഷം എന്‍ഡിഎയുടെ ഭാഗമാകാനും സാധ്യതയുണ്ട്. ഗുലാം നബി ജമ്മു കശ്മീരില്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഗുലാം നബിക്ക് പിന്നാലെ കോണ്‍ഗ്രസ് വിട്ട പ്രമുഖ സംസ്ഥാന നേതാക്കള്‍ പുതിയ പാര്‍ട്ടിയുടെ ഭാഗമാകും.

Latest Stories

പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നെന്ന കോഹ്ലിയുടെ പ്രസ്താവന; പ്രതികരിച്ച് അഫ്രീദി

ഇറാനില്‍ മുഹമ്മദ് മൊഖ്ബര്‍ താല്‍കാലിക പ്രസിഡന്റാകും

ചൈനക്കെതിരെ വിപണിയില്‍ അമേരിക്കയുടെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് കനത്ത ഇറക്കുമതി തീരുവ ചുമത്തി ജോ ബൈഡന്‍; വന്‍ തിരിച്ചടി

തദ്ദേശവാര്‍ഡുകളിലെ വാര്‍ഡ് പുനര്‍നിര്‍ണയത്തിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനം; കമ്മീഷന്‍ രൂപീകരിക്കും

അവൻ കൂടുതൽ ടെസ്റ്റ് കളിക്കാതിരുന്നത് പണിയായി, ആ ഇന്ത്യൻ താരം അത് ചെയ്തിരുന്നെങ്കിൽ..., വലിയ വെളിപ്പെടുത്തലുമായി ഗൗതം ഗംഭീർ

ഈ പ്രായത്തിലും മമ്മൂട്ടിയുടെ ആക്ഷന്‍ സീനുകള്‍ കാണുമ്പോള്‍ അത്ഭുതം തോന്നുന്നു:രാജ് ബി ഷെട്ടി

കൈയ്യിലെ പരിക്ക് നിസാരമല്ല, ഐശ്വര്യ റായ്ക്ക് ശസ്ത്രക്രിയ! പ്രാര്‍ത്ഥനയോടെ ആരാധകര്‍

IPL 2024: സാള്‍ട്ടില്ലെങ്കിലും പ്രശ്‌നമില്ല, ഇത് മറ്റൊരു താരത്തിന് സുവര്‍ണ്ണാവസരമാണ്; മികച്ച പ്രകടനം നടത്താന്‍ കെകെആറിനെ പിന്തുണച്ച് സെവാഗ് 

നല്ല എനര്‍ജി വേണം.. നിര്‍ദേശങ്ങള്‍ നല്‍കി പൃഥ്വിരാജ്, ഒപ്പം സുരാജും മഞ്ജുവും 2000 ജൂനിയര്‍ അര്‍ട്ടിസ്റ്റുകളും; 'എമ്പുരാന്‍' തിരുവനന്തപുരത്ത്, വീഡിയോ പുറത്ത്

'ഇന്ത്യ ഇറാനൊപ്പം നിൽക്കുന്നു'; ഇബ്രാഹിം റെയ്സിയുടെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി