വനിതകളെ വിഡ്ഢികളാക്കുന്ന ബില്ലെന്ന് എഎപി, മണ്ഡല പുനർ നിർണയ നീക്കമെന്ന് സ്റ്റാലിൻ, രാഷ്ട്രീയ മുതലെടുപ്പെന്ന് കനിമൊഴി; വനിതാ സംവരണ ബില്ലിൽ പ്രതികരിച്ച് നേതാക്കൾ

കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിലെ പ്രതികരണവുമായി രാഷ്ട്രീയ നേതാക്കൾ. വനിതാസംവരണ ബില്ല് നടപ്പാക്കാൻ എഎപി ഒപ്പമുണ്ടാകും എന്നാൽ 2024 ൽ തന്നെ നടപ്പാക്കണമെന്നു എഎപി നേതാവ് സഞ്ജയ് സിം​ഗ് പറഞ്ഞു. മോദി അധികാരത്തിലെത്തിയ ശേഷം പറഞ്ഞതൊന്നും നടപ്പാക്കിയില്ല. വനിതകളെ വിഡ്ഢികളാക്കുന്ന ബില്ലാണിത്. 2045 ലെങ്കിലും ഇത് നടപ്പാക്കുമോ എന്നറിയില്ലായെന്നും സഞ്ജയ് സിം​ഗ് വിമർശിച്ചു.

മണ്ഡല പുനർനിർണയ നീക്കത്തിൽ ആശങ്കയുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. മണ്ഡല പുനർ നിർണയത്തിലൂടെ ​ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറക്കാനാണോയെന്ന് സംശയമുണ്ട്. ഇതു മുളയിലേ നുള്ളണം. തെക്കേ ഇന്ത്യയുടെ ആശങ്ക അകറ്റാൻ പ്രധാനമന്ത്രിയുടെ ഉറപ്പു വേണം. തമിഴ്നാടിനെ വഞ്ചിക്കാൻ അനുവദിക്കരുത്. ഇത് മണ്ഡ‍ല പുനർ നിർണയത്തിന് വേണ്ടിയുള്ള ബിജെപിയുടെ തന്ത്രമാണ്.

ഡിഎംകെ മുൻപും വനിത സംവരണത്തിന് അനുകൂല നിലപാടാണ് എടുത്തിരുന്നത്. തമിഴ്നാട്ടിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വനിത സംവരണം നടപ്പാക്കിയതും ഡിഎംകെ സർക്കാരാണ്. കഴിഞ്ഞ ഒൻപത് വർഷമായി കേന്ദ്ര സർക്കാർ മൗനത്തിലായിരുന്നു. പെട്ടെന്നുള്ള നടപടി തിരഞ്ഞെടുപ്പിന് മുൻപുള്ള തന്ത്രം മാത്രമാണ്. ബിജെപിക്ക് പരാജയ ഭീതിയെന്നും സ്റ്റാലിൻ പറഞ്ഞു.

വനിതാ ബില്ലിനെ ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നുവെന്ന് കനിമൊഴിയും പറഞ്ഞു. ബിൽ നടപ്പാക്കിയത് ദുരൂഹമായാണ്. സർക്കാർ ബില്ലിനെക്കുറിച്ചുള്ള എല്ലാം രഹസ്യമാക്കി വച്ചുവെന്നും കനിമൊഴി പറഞ്ഞു. ബില്ലിനെ കുറിച്ച് ഈ സെഷനിൽ ഒരു സൂചനയും നൽകിയില്ലായെന്നും അവർ ആരോപിച്ചു.

വനിതാസംവരണ ബിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നുവെന്ന് സോണിയ ഗാന്ധി പാർലമെന്റിൽ പറഞ്ഞു. ബിൽ എത്രയും പെട്ടെന്ന് നടപ്പാക്കണം. ഇനിയും വൈകുന്നത് സ്ത്രീകളോട് കാണിക്കുന്ന അനീതിയാണ്. ബില്ലിനൊപ്പം ഒബിസി, പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് ഉപസംവരണം നടപ്പാക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം