ഉന്നതവിദ്യാഭ്യാസത്തില്‍ പെണ്‍കുട്ടികള്‍ നമ്പര്‍ വണ്‍; കേരളമുള്‍പ്പെടെ ഏഴു സംസ്ഥാനങ്ങളില്‍ കുതിപ്പ് തുടരുന്നു

കേരളമുള്‍പ്പെടെ ഏഴു സംസ്ഥാനങ്ങളില്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികളാണ് മുന്നിലെന്ന്് സര്‍വേ റിപ്പോര്‍ട്ട്. ഗോവ, ഹിമാചല്‍ പ്രദേശ്, മേഘാലയ, ജമ്മു കശ്മീര്‍, നാഗാലാന്‍ഡ്, സിക്കിം, കേരളം എന്നീ എഴ് സംസ്ഥാനങ്ങളില്‍ ആണ്‍കുട്ടികളെക്കാളധികം പെണ്‍കുട്ടികളാണ് ഉന്നതവിദ്യാഭ്യാസം തിരഞ്ഞെടുക്കുന്നത് എന്നാണ് കണക്കുകള്‍ പറയുന്നത്. ഓള്‍ ഇന്ത്യ സര്‍വേ ഓണ്‍ എജ്യുക്കേഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്കറാണ് പുറത്ത് വിട്ടത്.

ഇന്ത്യയിലെ ഏഴു സംസ്ഥാനങ്ങളില്‍ ഉന്നത വിദ്യാഭ്യാസം കഴിഞ്ഞ ഏഴുവര്‍ഷത്തെ ലിംഗ സമത്വ സൂചിക (ജെന്‍ഡര്‍ പാരിറ്റി ഇന്‍ഡെക്സ്) പ്രകാരം 2010-11 വര്‍ഷങ്ങളില്‍ ഇന്ത്യയുടെ 0.86ഉം 2016-17 വര്‍ഷങ്ങളില്‍ അത് 0.94ഉം ആണ്. ജമ്മു കശ്മീരില്‍ രണ്ടുവര്‍ഷം മുമ്പാണ് ഉന്നതവിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. എന്നാല്‍ 2015-16 വര്‍ഷത്തേക്കാള്‍ കുറവാണ് 2016-17 വര്‍ഷത്തില്‍ ഉന്നതവിദ്യാഭ്യാസം നേടിയ മൊത്തം വിദ്യാര്‍ഥികളുടെ എണ്ണം.

2015-16 വര്‍ഷത്തില്‍ 799 യൂണിവേഴ്‌സിറ്റികള്‍ മാത്രമാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. നിലവിലെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം രാജ്യത്ത് 864 യൂണിവെഴ്‌സിറ്റികളുണ്ട് 3.57 കോടി വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസം നേടി. ഇതില്‍ 1.9 കോടി ആണ്‍കുട്ടികളും 1.67 കോടി പെണ്‍കുട്ടികളുമാണ്. പ്രവേശനം രേഖപ്പെടുത്തിയതില്‍ 80 ശതമാനം അതായത് 2.83 കോടി വിദ്യാര്‍ത്ഥികളും ഡിഗ്രി തലത്തിലാണ്. ഏകദേശം 40 ലക്ഷം അതായത് 11.2 ശതമാനം ബിരുദാനന്തര ബിരുദ തലത്തിലും 0.4 ശതമാനത്തില്‍ താഴെ വിദ്യാര്‍ത്ഥികള്‍ മാത്രമേ ഗവേഷണ രംഗത്തുള്ളൂ.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ