നരേന്ദ്രമോദിയെ തിരഞ്ഞെടുത്തത് ഇന്ത്യക്കാര്‍ക്ക് പറ്റിയ വലിയ തെറ്റെന്നും തിരുത്താന്‍ അവസരം വന്നെന്നും ഖുശ്ബു

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപി തന്നെയാണെന്നതില്‍ സംശയമില്ലെന്ന് എ.ഐ.സി.സി വക്താവും നടിയുമായ ഖുശ്ബു. സിപിഎമ്മിനെ ശത്രുവായി കണക്കാക്കാന്‍ ഇത് നിയമസഭാ തിരഞ്ഞെടുപ്പല്ലെന്നും അവര്‍ വയനാട്ടില്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിലെത്തിയ ഖുശ്ബു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്. നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തത് ഇന്ത്യക്കാര്‍ക്ക് പറ്റിയ തെറ്റായിരുന്നു. അത് തിരുത്താനുള്ള സമയമാണ് ഈ തിരഞ്ഞെടുപ്പ് എന്നും ഖുശ്ബു പറഞ്ഞു.

ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം തന്നെയാണ് തനിക്കുള്ളത്. എന്നാല്‍ നൂറ്റാണ്ടുകളായി പിന്തുടരുന്ന ആചാരം മാറ്റാന്‍ സമയമെടുക്കുമെന്നും ഖുശ്ബു പറഞ്ഞു

നിരവില്‍പുഴക്കടുത്ത കുഞ്ഞോം ഗ്രാമത്തില്‍ നിന്ന് തുടങ്ങി പനമരം വരെ റോഡ് ഷോ നടത്തിയാണ് ഖുശ്ബു വയനാട്ടിലെ ആദ്യദിന പര്യടനം അവസാനിപ്പിച്ചത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ