കെജിഎഫിലെ ഒന്‍പതാംക്ലാസുകാരന്‍ അവധിക്കായി വിഷം കലര്‍ത്തിയത് ഹോസ്റ്റലിലെ കുടിവെള്ളത്തില്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ചികിത്സയില്‍

അവധി ലഭിക്കാനായി ഹോസ്റ്റലിലെ കുടിവെള്ളത്തില്‍ എലിവിഷം കലര്‍ത്തിയ ഒന്‍പതാം ക്ലാസുകാരന്‍ അറസ്റ്റില്‍. വിഷം കലര്‍ന്ന വെള്ളം കുടിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കര്‍ണാടകയിലെ കോലാര്‍ കെജിഎഫിലെ മൊറാര്‍ജി ദേശായി റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം നടന്നത്.

അറസ്റ്റിലായ പതിനാലുകാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കി. വിദ്യാര്‍ത്ഥിയെ റിമാന്‍ഡ് ചെയ്ത് സര്‍ക്കാരിന്റെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. തിങ്കളാഴ്ച ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥികളെയും കോലാര്‍ ആര്‍എല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിദ്യാര്‍ത്ഥികള്‍ വിഷം കലര്‍ന്ന വെള്ളം കുടിച്ചതായി ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഹോസ്റ്റലിലെ കുടിവെള്ളത്തില്‍ ഒന്‍പതാംക്ലാസുകാരന്‍ വിഷം കലര്‍ത്തിയത് കണ്ടെത്തിയത്. ചികിത്സയില്‍ തുടരുന്ന വിദ്യാര്‍ത്ഥികളുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കുടിവെള്ളത്തില്‍ വിഷം കലര്‍ത്തിയ വിദ്യാര്‍ത്ഥിയെ നാല് മാസം മുന്‍പ് മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് കെജിഎഫിലെ മൊറാര്‍ജി ദേശായി റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ചേര്‍ക്കുകയായിരുന്നു. തിങ്കളാഴ്ച അവധി കഴിഞ്ഞ് വീട്ടില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥി ഹോസ്റ്റലിന് അവധി ലഭിച്ചാല്‍ തിരികെ പോകാമെന്ന് ചിന്തിച്ചു. ഇതേ തുടര്‍ന്നാണ് വീട്ടില്‍ നിന്ന് എലി വിഷവുമായി വിദ്യാര്‍ത്ഥിയെത്തിയത്.

Latest Stories

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത

എന്റെ മൂക്ക് തകര്‍ത്ത് അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തു..; രക്തമൊലിപ്പിച്ച് വീഡിയോയുമായി നടന്‍ ചേതന്‍, ആള്‍ക്കൂട്ട ആക്രമണമെന്ന് താരം

കൊല്ലത്ത് വനിതാ ഡോക്ടർക്ക് നേരെ മര്‍ദനം; രോഗിക്കൊപ്പം എത്തിയ സ്ത്രീ അസഭ്യം പറഞ്ഞു, മുഖത്തടിച്ചു

ഹാര്‍ദ്ദിക് ഫേക് കളിക്കാരന്‍, ഇതുപോലെ ഒരു നായകനെ ആരും വിലകല്‍പ്പിക്കില്ല; തുറന്നടിച്ച് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

വിഷ്ണുപ്രിയ വധക്കേസ്, ശ്യാംജിത്തിന് ജീവപര്യന്തം തടവും പിഴയും

കോമാളിയാണെന്ന് പറഞ്ഞാല്‍ ഞാന്‍ അത് അംഗീകരിക്കും, പക്ഷെ ഇതില്‍ എന്റെ ഭാര്യയുടെ ഫോട്ടോയുമുണ്ട്.. നിയമനടപടി സ്വീകരിക്കും: സന്നിദാനന്ദന്‍

അവസാന മത്സരത്തിന് കൈയടികൾ നൽകുമെന്ന് കരുതിയോ, ഇത് ടീം വേറെയാ; എംബാപ്പയെ കൂവി പൊളിച്ച് പിഎസ്ജി ആരാധകർ

നാലാം ഘട്ടത്തിൽ പോളിങ്ങിൽ വൻ ഇടിവ്, ഉച്ചയായിട്ടും ശതമാനം 50 കടന്നില്ല; പശ്ചിമ ബംഗാളില്‍ പരാതി പ്രവാഹം