ഇതാണ് ബസ്, കേരളത്തിലെ പ്രീമിയത്തിന്റെ നാലിരട്ടി ആധുനിക സൗകര്യങ്ങളുമായി 'ഐരാവത് ക്ലബ് ക്ലാസ് 2.0'; കേരളത്തിലേക്കടക്കം 20 ബസുകള്‍ നിരത്തിലിറക്കി കര്‍ണാടക ആര്‍ടിസി

കര്‍ണാടക ആര്‍ടിസി പുതിയ അത്യാഡംബര ബസുകള്‍ പുറത്തിറക്കി. കേരളത്തില്‍ സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം എന്ന പേരില്‍ ഇറക്കിയ ബസിന്റെ നാലിരട്ടി ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയാണ് ‘ഐരാവത് ക്ലബ് ക്ലാസ് 2.0’ എന്ന പേരില്‍ കര്‍ണാടക ആര്‍ടിസി പുതിയ ബസുകള്‍ നിരത്തില്‍ ഇറക്കിയത്.

20 പുതിയ വോള്‍വൊ ബസുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്, കാസര്‍കോട്, റായ്ചൂരു, മന്ത്രാലയ, കുന്ദാപുര, ഗോവ, ശിവമോഗ, മൈസൂരു, ഹൈദരാബാദ്, തിരുപ്പതി എന്നിവിടങ്ങളിലേക്കാകും ഈ ബസുകള്‍ സര്‍വീസ് നടത്തുക.

1.78 കോടി രൂപയാണ് ഒരു ബസിന്റെ വില. നിലവിലുള്ള ഐരാവത് ക്ലബ് ക്ലാസ് ബസുകളുടെ പരിഷ്‌കരിച്ച പതിപ്പാണ് ഐരാവത് ക്ലബ് ക്ലാസ് 2.0. 20 ‘ഐരാവത് ക്ലബ് ക്ലാസ് 2.0’ ബസുകള്‍ വന്നതോടെ രാജ്യത്ത് ഏറ്റവും അധികം ഇന്റര്‍സിറ്റി വോള്‍വോ ബസുകളുള്ള കോര്‍പ്പറേഷനെന്ന നേട്ടത്തിലെത്തി കര്‍ണാടക. കര്‍ണാടക ആര്‍ടിസി 443 ആഡംബര ബസുകളുള്‍പ്പെടെ 8,849 ബസുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്.

അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും മികച്ച സൗകര്യങ്ങളും വോള്‍വോ ബസിന്റെ പ്രത്യേകതയാണ്. ഫയര്‍ അലാറാം ആന്‍ഡ് പ്രൊട്ടക്ഷന്‍ സിസ്റ്റം (എഫ്.എ.പി.എസ്.) ഉള്‍പ്പെടെ ഒട്ടേറെ സുരക്ഷാ സംവിധാനങ്ങള്‍ ബസിലുണ്ട്. തീപ്പിടിത്തമുണ്ടായാല്‍ സീറ്റിന്റെ ഇരുവശത്തുമുള്ള വാട്ടര്‍ പൈപ്പുകളിലൂടെ വെള്ളം പുറത്തുവിടാന്‍ സാധിക്കുന്ന വിധത്തിലാണ് എഫ്എപിഎസ്. സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.

യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് രൂപകല്പന ചെയ്തിരിക്കുന്ന ബസിന് 15 മീറ്ററാണ് നീളം. 3.5 ശതമാനം അധികം ലെഗ്റൂമും 5.6 ശതമാനം അധികം ഹെഡ് റൂമും ഉണ്ട്. ജനല്‍ച്ചില്ലുകളും വലുതാണ്. ലഗേജ് വെക്കുന്നതിന് 20 ശതമാനം അധികം സ്ഥലവും ഒരുക്കിയിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ