ഹരിയാനയിൽ കർണാടക മോഡൽ നീക്കത്തിന് സാദ്ധ്യത, ചൗത്താലയുടെ നിലപാട് നിർണായകം

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ ഫലം പുറത്ത് വരുമ്പോള്‍ ബി.ജെ.പിക്ക് ഒറ്റക്ക് ഭരിക്കാനുള്ള സീറ്റുകള്‍ ലഭിക്കില്ലെന്ന സൂചനകളാണ് പുറത്തു വരുന്നത്. നിലവിൽ 43 സീറ്റുകളിലാണ് ബി ജെ പി മുന്നിട്ട് നില്‍ക്കുന്നത്. കോൺഗ്രസ് 31 സീറ്റിലും ലീഡ് ചെയ്യുന്നു. ഭരണം പിടിക്കുന്നതിന് 46 സീറ്റുകൾ വേണം. 2014-ൽ നടന്ന തിരഞ്ഞെടുപ്പിൽ ബി ജെ പി നേടിയത് 47 സീറ്റുകളാണ്. അതേസമയം ദുഷ്യന്ത് ചൗത്താലയുടെ നേതൃത്വത്തിലുള്ള ജെ ജെ പി ഹരിയാനയിൽ 11 സീറ്റിൽ മുന്നേറുന്നുണ്ട്. എട്ട് സ്വതന്ത്രന്മാരും ലീഡ് നേടിയിട്ടുണ്ട്. തൂക്കുസഭ നിലവിൽ വന്നാൽ ഇവിടെ ജെ ജെ പിയുടെയും സ്വതന്ത്രരുടെയും നിലപാടുകൾ നിർണായകമാകും. ഇപ്പോഴത്തെ സാഹചര്യത്തിൽ ബിജെ പി ക്ക് മാന്ത്രിക സംഖ്യ നേടാനായില്ലെങ്കിൽ കോൺഗ്രസിന് ഭരണം പിടിക്കുന്നതിനുള്ള സാദ്ധ്യത ഒരുങ്ങുന്നുണ്ട്. ജെ ജെ പിയും സ്വതന്ത്രരും പിന്താങ്ങിയാൽ കോൺഗ്രസ് ഭരണത്തിലെത്തുന്ന സ്ഥിതിയുണ്ട്.

ബി.ജെ.പിയെയാണോ കോണ്‍ഗ്രസിനെയാണോ ജെ.ജെ.പി പിന്തുണയ്ക്കുക എന്ന് ഇപ്പോള്‍ വ്യക്തമല്ല. കോണ്‍ഗ്രസ് കര്‍ണാടകയില്‍ ജനതാദള്‍ എസിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയത് പോലെ ഇവിടെയും നീക്കം നടത്തുമോ എന്ന് വ്യക്തമല്ല. അതുകൊണ്ട് ജെ.ജെ.പി അദ്ധ്യക്ഷന്‍ ദുഷ്യന്ത് ചൗതാല തന്നെയായിരിക്കും ഇവിടെ നിർണായക ഘടകം. കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനം എടുക്കാതെ മാറി നിന്ന് ബി ജെ പിയെ ഒഴിവാക്കാൻ നീക്കം നടത്തിയാൽ അത് നിർണായകമാകും. കർണാടക മോഡൽ നീക്കത്തിന് സാദ്ധ്യതകൾ ശക്തമാണ്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ