അധികാരം ഉറപ്പിക്കാൻ ബി.ജെ.പി, തിരിച്ചുവരവിന് കോൺഗ്രസ്, കറുത്ത കുതിരയാകാൻ ജെ.ഡി.എസ്; കർണാടകയിൽ ഇന്ന് കൊട്ടിക്കലാശം

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് സമാപനമാകും. 10 ാം തിയതിയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്.കഴിഞ്ഞ മൂന്ന ആഴ്ചയിലേറെയായി തീപിടിച്ച് നടന്നിരുന്ന പ്രചാരണപ്രവർത്തനങ്ങളാണ് ഇന്ന് അവസാനിക്കുന്നത്. ബി​ജെ​പി​ക്കും കോ​ൺ​ഗ്ര​സി​നും ജ​ന​താ​ദ​ൾ എ​സി​നും ഒരു പോലെ നിർണായകമാണ് ഈ തിരഞ്ഞെടുപ്പ്. സംസ്ഥാനത്തെ 224 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

അടുത്ത് നടന്ന ഗു​ജ​റാ​ത്ത്, മ​ണി​പ്പു​ർ, ഗോ​വ തിര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ലഭിച്ച മേൽക്കൈയാണ് ബിജെപിക്ക് കർണാടകയിലും ആത്മവിശ്വാസം നൽകുന്നത്. എന്നാൽ പ്രചാരണത്തിൽ ബിജെപിയോട് കൊമ്പുകോർക്കാൻ കോൺഗ്രസിനും ജെഡിഎസിനും കഴിഞ്ഞിട്ടുണ്ട്. ബി​ജെ​പി​ക്കു വേ​ണ്ടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും മു​ൻ മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യും പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്.

കോ​ൺ​ഗ്ര​സി​നു വേ​ണ്ടി ക​ർ​ണാ​ട​ക യി​ൽ നി​ന്നു​ള്ള നേ​താ​വു കൂ​ടി​യാ​യ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ‌, രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എന്നിവർ കളത്തിലിറങ്ങി.2019നു​ശേ​ഷം ആ​ദ്യ​മാ​യി സോ​ണി​യ ഗാ​ന്ധി പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​തും കോൺഗ്രസ് കർണാടക തെരഞ്ഞെടുപ്പിന് നൽകുന്ന പ്രധാന്യം വ്യക്തമാക്കുന്നുണ്ട്.

മോദിതരംഗം ഉയർത്തി ബിജെപി പതിവുപോലെ വോട്ടർമാരെ ആകർഷിക്കാൻ ശ്രമിച്ചപ്പോൾ.ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രാ​യ അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ളി​ലൂ​ന്നി​യാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് പ്ര​ചാ​ര​ണം. പ്ര​ചാ​ര​ണം പോ​പ്പു​ല​ർ ഫ്ര​ണ്ടി​നെ​യും ബ​ജ്റം​ഗ് ദ​ളി​നെ​യും നി​രോ​ധി​ക്കു​മെ​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ത്തോ​ടെ കാര്യങ്ങൾ അൽപം വഴിമാറിയിരുന്നു. അത് ബിജെപി ആയുധമാക്കുകയും ചെയ്തു. അത് തിരിച്ചറിഞ്ഞ് കോൺഗ്രസ് പിന്നീട് സംയമനം പാലിക്കുകയായിരുന്നു. മൈസൂർ മേഖലയിലൂടെ ഭൂരിപക്ഷം ഉറപ്പിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ ഉ​ത്ത​ര​ക​ന്ന​ഡ​യി​ൽ മേ​ൽ​ക്കൈ നേടാനാണ് കോൺഗ്രസിന്റെ ശ്രമം.

ഹനുമാൻ പിന്തുണച്ച് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ബിജെപി ശ്രമിച്ചപ്പോൾ ബിജെപിയെ തള്ളി കൂടെ നിൽക്കുമെന്ന് പ്രഖ്യാപിച്ച് ലിംഗായത്തുകളിലാണ് കോൺഗ്രസ് പ്രതീക്ഷ. ഇരു പാർട്ടികളും കത്തിക്കയറുമ്പോൾ പ്രാദേശിക വിഷയങ്ങളെ ഉയർത്തിപ്പിടിച്ചാണ് ജെഡിഎസ് പ്രചാരണം നടക്കുന്നത്. മു​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യും മ​ക​നും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​ ഉൾപ്പെടെയുള്ള നേതാക്കൾ വൈകാരികമായി വോട്ടർമാരെ കയ്യിലെടുക്കുവാനും ശ്രമിക്കുന്നുണ്ട്. കർണാടകയിൽ ജെഡിഎസിന്റെ ഭാവി തന്നെ തീരുമാനിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്.

Latest Stories

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ

'ആരോപണം അടിസ്ഥാനരഹിതം, മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവുണ്ടായിട്ടില്ല'; കമ്പി മാറിയിട്ടെന്ന പരാതിയിൽ അസ്ഥിരോഗവിഭാഗം മേധാവി

ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ടിട്ട യുവാവ് അറസ്റ്റില്‍; അതിക്രമം അന്യ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തില്‍

IPL 2024: ഈ സ്വഭാവം കൊണ്ടാണ് ഇവര്‍ എങ്ങും എത്താതെ പോകുന്നത്; ബെംഗളൂരുവില്‍ ധോണിയോട് അനാദരവ്; ആര്‍സിബി കളിക്കാര്‍ക്കെതിരെ മുന്‍ താരങ്ങള്‍

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്ടർ, ഗർഭസ്ഥശിശു മരിച്ചു; സർക്കാർ ആശുപത്രിക്കെതിരെ പരാതി

സെക്രട്ടേറിയറ്റ് ഉപരോധ സമരം ഫലം കണ്ടിരുന്നു; സോളാര്‍ സമര വിവാദത്തില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്‍

ടൂറിസ്റ്റുകളെ ഓഫ് റോഡ് യാത്ര കൊണ്ടുപോവുന്ന ജീപ്പ് ഡ്രൈവർ; മാസ് മാത്രമല്ല ഈ ടർബോ ജോസ്; മിഥുൻ മാനുവൽ തോമസ് പറയുന്നു

ബോചെ ടി ലോട്ടറിയല്ല; അമിതവില ഈടാക്കുന്നില്ല; ബംബര്‍ ലോട്ടറി നടത്താന്‍ ഉദ്ദേശിക്കുന്നില്ല; സര്‍ക്കാര്‍ വാദം പൊള്ളയെന്ന് ബോബി ചെമ്മണൂര്‍