അണ്ണാ ഡി.എം.കെ യെ നിയന്ത്രിക്കുന്നത് ബി.ജെ.പിയെന്ന് കനിമൊഴി; തനിക്കെതിരെയുള്ള റെയ്ഡ് ആസൂത്രിതമെന്നും ഡി.എം.കെ നേതാവ്

മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷം അവരുടെ പാര്‍ട്ടിയായ എ.ഐ.എ.ഡി.എം.കെ ബി.ജെ.പി നിയന്ത്രണത്തിലാണെന്ന് ഡി എം കെ  നേതാവ് കനിമൊഴി . തങ്ങളെ ഭയപ്പെടുത്തി തൂത്തുക്കുടിയില്‍ തിരഞ്ഞെടുപ്പ് നിര്‍ത്തി വെയ്ക്കാനാണ് ബിജെപിയുടെ ശ്രമമെന്നും അവര്‍ പറഞ്ഞു. തന്റെ വസതിയിലും ഓഫീസിലും നടത്തിയ റെയ്ഡ് ആസൂത്രിതമാണെന്നും  അവര്‍ പറഞ്ഞു.

“ഈ റെയ്ഡുകള്‍ക്ക് യാതൊരു അര്‍ത്ഥവുമില്ല. ജനങ്ങള്‍ക്ക് എ.ഐ.എ.ഡി.എം.കെയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. പ്രതിപക്ഷത്തെ വേട്ടയാടുകയെന്ന ലക്ഷ്യമാണ് ഐ.ടി റെയ്ഡുകള്‍ക്ക് പിന്നില്‍”, കനിമൊഴി പറഞ്ഞു. വ്യാഴാഴ്ച തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഡി.എം.കെ. സ്ഥാനാര്‍ത്ഥി കൂടിയായ കനിമൊഴിയുടെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.

തൂത്തുക്കുടിയില്‍ നിന്നുള്ള ഡി.എം.കെ സ്ഥാനാര്‍ത്ഥിയാണ് കനിമൊഴി. ചെന്നൈയിലെ അല്‍വാര്‍പേട്ടില്‍ വോട്ടു ചെയ്യാനെത്തിയ കനിമൊഴി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

അതേ സമയം 95 സീറ്റിലേക്കുള്ള ലോക്‌സഭയിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടരുകയാണ്. 13 സംസ്ഥാനങ്ങളിലായി 95 സീറ്റുകളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്