'കങ്കണയുടെ കവിളുകളേക്കാൾ മിനുസമാർന്ന റോഡുകൾ നിർമ്മിക്കും': വിവാദ പരാമർശവുമായി കോൺഗ്രസ് എംഎൽഎ

തന്റെ മണ്ഡലമായ ജാർഖണ്ഡിലെ ജംതാരയിലെ റോഡുകൾ നടി കങ്കണ റണൗത്തിന്റെ കവിളുകളേക്കാൾ മിനുസമാർന്നതായിരിക്കുമെന്ന് വാഗ്ദാനം ചെയ്ത് കോൺഗ്രസ് എംഎൽഎ ഡോ ഇർഫാൻ അൻസാരി വിവാദത്തിലായി.

“ജംതാരയിൽ 14 ലോകോത്തര റോഡുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും. സിനിമാ നടി കങ്കണ റണൗത്തിന്റെ കവിളുകളേക്കാൾ മിനുസമാർന്ന റോഡുകളായിരിക്കുമെന്ന് ഞാൻ ഉറപ്പുനൽകുന്നു.” വെള്ളിയാഴ്ച സ്വയം പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ എംഎൽഎ ഡോ ഇർഫാൻ അൻസാരി പറഞ്ഞു.

ആരോഗ്യത്തിന് ഹാനികരമാകുമെന്നതിനാൽ ദീർഘനേരം മുഖംമൂടി ധരിക്കരുതെന്ന് അവകാശപ്പെട്ട് ഡോ ഇർഫാൻ അൻസാരി ഈ ആഴ്ച ആദ്യം വാർത്തകളിൽ നിറഞ്ഞിരുന്നു. “എം‌ബി‌ബി‌എസ് ഡോക്ടർ” എന്ന നിലയിലുള്ള തന്റെ യോഗ്യതകൾ ഉയർത്തിക്കാട്ടിയായിരുന്നു അഭിപ്രായപ്രകടനം മാസ്‌ക്കുകളുടെ അമിതവും നീണ്ടുനിൽക്കുന്നതുമായ ഉപയോഗം കാർബൺഡൈഓക്‌സൈഡ് ശ്വസിക്കുന്നതിലേക്ക് നയിക്കുമെന്ന് എം.എൽ.എ പ്രസ്താവിച്ചിരുന്നു.

രാജ്യത്ത് കൊവിഡ്-19 കേസുകൾ വൻതോതിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സമയത്ത് വന്ന അൻസാരിയുടെ പരാമർശത്തെ പ്രതിപക്ഷ നേതാക്കളും പാർട്ടി സഹപ്രവർത്തകരും ഒരുപോലെ അപലപിച്ചു. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ പ്രസ്താവനയിലൂടെ വീണ്ടും വിമർശനം നേരിടുകയാണ് എം.എൽ.എ.

രാഷ്ട്രീയക്കാർ തങ്ങളുടെ റോഡുകളെ നടിമാരുടെ കവിളുമായി താരതമ്യം ചെയ്യുന്നത് ഇതാദ്യമല്ല. 2005ൽ ബിഹാറിലെ റോഡുകൾ നടി ഹേമമാലിനിയുടെ കവിളുകൾ പോലെ മിനുസമാർന്നതാക്കുമെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് വാഗ്ദ്ധാനം ചെയ്‌തിരുന്നു.

2021 നവംബറിൽ, പുതുതായി നിയമിതനായ രാജസ്ഥാൻ മന്ത്രി രാജേന്ദ്ര സിംഗ് ഗുധ, സംസ്ഥാനത്തെ റോഡുകളെ നടി കത്രീന കൈഫിന്റെ കവിളുമായി താരതമ്യപ്പെടുത്തി നടത്തിയ പരാമർശങ്ങൾ വൈറലായതിനെ തുടർന്ന് വിവാദം സൃഷ്ടിച്ചിരുന്നു.

തന്റെ മണ്ഡലത്തിലെ റോഡുകളെ ഹേമമാലിനിയുടെ കവിളിനോട് ഉപമിച്ച തന്റെ പരാമർശത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ ശക്തമായി എതിർത്തതിനെ തുടർന്ന് കഴിഞ്ഞ മാസം മഹാരാഷ്ട്ര മന്ത്രിയും ശിവസേനയുടെ മുതിർന്ന നേതാവുമായ ഗുലാബ്രറാവു പാട്ടീലിന് മാപ്പ് പറയേണ്ടി വന്നിരുന്നു.

Latest Stories

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക

പൊലീസ് ഉദ്യോഗസ്ഥനെ ലഹരിസംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി; ആക്രമണം മോഷ്ടാവിനെ പിന്തുടരുന്നതിനിടെ

എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ

രാജ്യത്തെ സേവിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു; ജനങ്ങള്‍ അനുഗ്രഹിക്കണം; ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

'ഞാനെന്താ പൂച്ചയോ? പലതവണ അബോര്‍ഷന്‍ ചെയ്തു..'; ഭാവനയല്ലാതെ മറ്റാര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇത് പറയാന്‍? ചര്‍ച്ചയാകുന്നു

വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ പ്രശസ്ത കൊമേഡിയൻ ശ്യാം രംഗീല

ടി20 ലോകകപ്പ് 2024: ഇന്ത്യ സെമി പോലും കാണില്ല; പ്രവചിച്ച് വോണ്‍

പണി കിട്ടാൻ പോകുവാടാ മക്കളെ നിങ്ങൾക്ക്, പ്രമുഖ ടീമിന് അപായ സൂചന നൽകി ഇർഫാൻ പത്താൻ; പറയുന്നത് ഇങ്ങനെ