മധ്യപ്രദേശ് പ്രതിസന്ധി; മുഖ്യമന്ത്രി കമൽനാഥ് ഗവർണറുമായി വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച് ചർച്ച നടത്തി

മധ്യപ്രദേശ് സർക്കാരിനെ പ്രതിസന്ധിയിലാക്കി 22 കോൺഗ്രസ് എം‌എൽ‌എമാർ രാജിവെച്ചതിന് മൂന്ന് ദിവസത്തിന് ശേഷം സംസ്ഥാന മുഖ്യമന്ത്രി കമൽനാഥ് ഗവർണർ ലാൽജി ടാൻ‌ഡനുമായി വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച് ചർച്ച നടത്തി. മുൻ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്നും ബിജെപിയിൽ ചേർന്നതിനെ തുടർന്നാണ് രാജി.

ഹോളി അവധിക്കാലം കഴിഞ്ഞ് ഭോപ്പാലിലേക്ക് മടങ്ങിയ ഗവർണർ ലാൽജി ടാൻഡനും കമൽനാഥും തമ്മിലുള്ള കൂടിക്കാഴ്ച, വിമത എം‌എൽ‌എമാർ നിയമസഭാ സ്പീക്കർ നർമ്മദ പ്രസാദ് പ്രജാപതിയുടെ മുമ്പാകെ ഹാജരായി രാജി സമർപ്പിക്കാനുള്ള സമയപരിധി അടുത്ത സാഹചര്യത്തിലാണ്.

ബി.ജെ.പി സംസ്ഥാനത്ത് കുതിരക്കച്ചവടം നടത്തുന്നതായി ഗവർണർക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി ആരോപിച്ചു. “മധ്യപ്രദേശിലെ ബി.ജെ.പിയുടെ അധാർമ്മികവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിക്കാൻ ഞാൻ നിർബന്ധിതനാണ്,” അദ്ദേഹം പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം