'ജഡ്‌ജിമാർ പരസ്യമായി മതവിശ്വാസങ്ങൾ പ്രകടിപ്പിക്കരുത്'; ചീഫ് ജസ്റ്റിസ് - മോദി കൂടിക്കാഴ്ച വിവാദത്തിനിടെ ജസ്റ്റിസ് ഹിമ കോഹ്‌ലി

ജഡ്‌ജിമാരുടെ മതവിശ്വാസം നാല് ചുമരുകൾക്കുള്ളിൽ നിൽക്കേണ്ടതാണെന്ന് വിരമിച്ച സുപ്രീംകോടതി ജസ്റ്റിസ് ഹിമ കോഹ്‌ലി. ജഡ്ജിമാർ പരസ്യമായി മതപരമായ ചിഹ്നങ്ങളോ വിശ്വാസങ്ങളോ പ്രദർശിപ്പിക്കുന്നതിന് താൻ എതിരാണെന്നും ‘ബാർ ആൻഡ് ബെഞ്ചി’ന് നൽകിയ അഭിമുഖത്തിൽ ഹിമ കോഹ്‌ലി പറഞ്ഞു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ വീട്ടിൽ നടന്ന ഗണേശ ചതുർഥി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത്തിൽ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഹിമ കോഹ്‌ലിയുടെ അഭിപ്രായ പ്രകടനം. നമുക്ക് പലവിശ്വാസങ്ങളുമുണ്ടാകാം എന്നാൽ നമ്മൾ ഒരു സംവിധാനത്തിന്റെ ഭാഗമായി നിൽക്കുന്ന സാഹചര്യത്തിൽ മാനവികതയും ഭരണഘടനയുമാവണം നമ്മുടെ മതമെന്ന് ഹിമ കോഹ്‌ലി പറയുന്നു.

സ്വവർഗ്ഗ വിവാഹം, ഗർഭഛിദ്ര നിയമം ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങൾ പരിഗണിച്ച ജഡ്ജിയാണ് ജസ്റ്റിസ് ഹിമ കോഹ്‌ലി. ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് പരമാധികാര റിപ്പബ്ലിക്ക് എന്നുവച്ചാൽ പൊതുമധ്യത്തിലുള്ള കാര്യങ്ങൾ വ്യത്യസ്ത സാമൂഹിക വർഗങ്ങളിലുള്ള ആളുകൾ ഉൾക്കൊള്ളണമെന്നാണ് ഹിമ കോഹ്‌ലി പറയുന്നത്. ഒരു ജഡ്ജിയുടെ വ്യക്തിപരമായ നിലപാടുകൾ നീതിയുടെ വിതരണത്തെ ബാധിക്കുമെന്നും മതവിശ്വാസം ഔദ്യോഗിക ജീവിതവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും ഹിമ കോഹ്‌ലി പറയുന്നു.

‘പൊതുമധ്യത്തിൽ രാഷ്ട്രീയ നേതാക്കളെ നിങ്ങൾ കാണേണ്ടി വരും, അവിടെ നിങ്ങൾക്ക് ചുറ്റും ജനങ്ങളുണ്ട്. അതിൽ തെറ്റുണ്ടെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ എന്റെ സ്വകാര്യജീവിതത്തിലേക്ക് കയറിവരാൻ ആരെയും ഞാൻ അനുവദിച്ചിട്ടില്ല’. തന്റെ ഔദ്യോഗിക ജീവിതത്തിൽ തന്റെ മേൽ സ്വാധീനം ചലുത്താൻ ആരും ശ്രമിച്ചിട്ടില്ല എന്നും അതിനുള്ള ഇടം താൻ ആർക്കും നൽകിയിരുന്നില്ല എന്നും ഹിമ കോഹ്‌ലി പറയുന്നു. ഉച്ചഭക്ഷണം കഴിക്കാൻ ഒരുമിച്ചിരിക്കുമ്പോൾ പോലും താൻ സഹജഡ്ജിമാരുമായി ഇപ്പോൾ കൈകാര്യം ചെയ്യുന്ന കേസിനെ കുറിച്ച് സംസാരിക്കാറില്ലെന്നും ഹിമ കോഹ്‌ലി പറയുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ