ജെ.എൻ.യു വൈസ് ചാൻസലർ എം. ജഗദേഷ് കുമാറിനെ യു.ജി.സി ചെയർമാനായി നിയമിച്ചു

ജവഹർലാൽ നെഹ്‌റു സർവകലാശാല വൈസ് ചാൻസലർ എം ജഗദേഷ് കുമാറിനെ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്റെ പുതിയ ചെയർപേഴ്‌സണായി നിയമിച്ചു. 2018-ൽ ചുമതലയേറ്റ പ്രൊഫ.ഡി.പി സിംഗ് 65-ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് ഒഴിവ് വന്നത്.

ജഗദേഷ് കുമാറിനെയും മറ്റ് രണ്ട് പേരെയും സെർച്ച് ആൻഡ് സെലക്ഷൻ കമ്മിറ്റി പരിഗണിച്ചിരുന്നു. പൂനെ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ നിതിൻ ആർ കർമാൽക്കർ, ഇന്റർ യൂണിവേഴ്സിറ്റി ആക്‌സിലറേറ്റർ സെന്റർ (ഐയുഎസി) ഡയറക്ടർ പ്രൊഫ അവിനാഷ് ചന്ദ്ര പാണ്ഡെ എന്നിവരായിരുന്നു തസ്തികയിലേക്ക് പരിഗണിച്ച മറ്റു രണ്ടുപേർ.

കഴിഞ്ഞ വർഷം ജനുവരിയിൽ കാലാവധി അവസാനിച്ചതിന് ശേഷം ജഗദേഷ് കുമാർ ആക്ടിംഗ് വൈസ് ചാൻസലറായി പ്രവർത്തിക്കുകയായിരുന്നു.

2016-ലാണ് ജഗദേഷ് കുമാർ സർവകലാശാലയുടെ ഭരണം ഏറ്റെടുത്തത്. തുടർന്നുള്ള കാലയളവിൽ സർവകലാശാല നിരവധി വിവാദങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ