അക്രമം നടക്കുമ്പോള്‍ പൊലീസ് ഗേറ്റില്‍ നിന്നാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചു; ജെ .എ.ൻയു, വി.സിയെ പ്രതിരോധത്തിലാക്കി അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്

ഡൽഹി ജവഹര്‍ലാൽ നെഹ്രു സർവ്വകലാശാലയിൽ  മുഖംമൂടിയണിഞ്ഞെത്തിയ സംഘം വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ആക്രമിച്ച സംഭവത്തിൽ വൈസ് ചാൻസലർക്കെതിരായ കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. കാമ്പസിൽ അക്രമം നടക്കുമ്പോൾ എത്തിയ പൊലീസിനോട് അകത്ത് പ്രവേശിക്കേണ്ടതില്ലെന്നും ഗേറ്റിന് സമീപം നിലയുറപ്പിച്ചാൽ മതിയെന്നും വൈസ് ചാൻ‌സലർ എം ജഗദീഷ് കുമാർ നിർദേശിച്ചെന്നാണ് പുതിയ ആരോപണം.‌

കാമ്പസിലെ പെരിയാര്‍ ഹോസ്റ്റലിൽ ആക്രമണം ഉണ്ടാവുകയും സബർ‌മതി ഹോസ്റ്റലിലെ സംഭവങ്ങൾ നടക്കുന്നതിന് ഇടയിലുമായിരുന്നു വിസി പോലീസിന് നിർദേശം കൈമാറിയത്. ഡൽഹി ഡിസിപി, എസിപി, വസന്ത് കുഞ്ച് (നോർത്ത്) പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ എന്നിവർക്കയച്ച വാട്ട്‌സ്ആപ്പ് സന്ദേശത്തിൽ കാമ്പസിൽ പ്രവേശിച്ച് മുഖംമൂടി ധരിച്ച അക്രമികളെ നിയന്ത്രിക്കാൻ ആവശ്യപ്പെടുന്നതിനു പകരം “ഗേറ്റുകളിൽ നിലയുറപ്പിക്കാൻ” പൊലീസിനോട് പറഞ്ഞു എന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർ‌ട്ട് ചെയ്യുന്നത്.

ഡൽഹി പൊലീസിന്‍റെ പ്രത്യേക അന്വേഷണസംഘം അക്രമം നടന്ന ഹോസ്റ്റലുകൾ സന്ദർശിച്ച് അക്രമത്തിനിരയായ വിദ്യാർത്ഥികളിൽ നിന്നും, കാമ്പസിൽ നിന്നും ശേഖരിച്ച വിവരങ്ങൾക്കനുസരിച്ചും അക്രമവിവരം അറിഞ്ഞ് എത്തിയ പൊലീസുദ്യോഗസ്ഥരിൽ നിന്നും ശേഖരിച്ച് തയ്യാറാക്കിയ പ്രാഥമിക സ്ഥിതിവിവര റിപ്പോർട്ടിലാണ് വൈസ് ചാൻസലറെ പ്രതിരോധത്തിലാക്കുന്ന ഈ പരാമർശമുള്ളത്.

വെസ്റ്റേൺ റേഞ്ച് ജോയന്‍റ് കമ്മീഷണർ ശാലിനി സിംഗ് നേതൃത്വം നൽകുന്ന അന്വേഷണസംഘമാണ് ജെഎൻയു കാമ്പസിൽ നടന്ന അക്രമങ്ങളെ കുറിച്ച് അന്വേഷിക്കുന്നത്. എത്രയും പെട്ടെന്ന് കാമ്പസിൽ നടന്നതെന്തെന്ന് അന്വേഷിച്ച് പ്രാഥമികവിവര റിപ്പോർട്ട് നൽകണമെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണർ അമുല്യ പട്‍നായിക് നിർദേശിച്ചിരുന്നു. അതനുസരിച്ചാണ് പൊലീസ് പ്രാഥമിക വിവരറിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും പൊലീസ് നൽകും

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ