ജെ.എൻ.യു കാമ്പസിൽ അഴുകിയ മൃതദേഹം; പൊലീസ് പരിശോധന ആരംഭിച്ചു

ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളിൽ ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. കാമ്പസിനുള്ളിലെ വനമേഖലയിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇതുവരെ തിരിച്ചറിയാനായിട്ടില്ല. 40നും 45നും ഇടയിൽ പ്രായമുള്ള പുരുഷന്റേതാണ് മൃതദേഹം എന്ന് ഡൽഹി പോലീസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഡൽഹി പൊലീസിന്റെ ക്രൈം ആൻഡ് ഫോറൻസിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. വെള്ളിയാഴ്ച വൈകിട്ട് 6.30ഓടെ കാട്ടിൽ നടക്കാൻ പോയ വിദ്യാർത്ഥികളാണ് യമുന ഹോസ്റ്റലിന് സമീപമുള്ള കാട്ടിൽ നിന്ന് ദുർഗന്ധം അനുഭവപ്പെടുന്നതായി അറിയിച്ചത് എന്ന് യൂണിവേഴ്സിറ്റി അധികൃതർ പറഞ്ഞു. തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.

മൃതദേഹം വിദ്യാർത്ഥിയുടേതാണോ അദ്ധ്യാപകന്റേതാണോ അതോ പുറത്തുനിന്നുള്ള ആളുടേതാണോ എന്നറിയാൻ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം ജെഎൻയുവിൽ ഉള്ള ആരുടെയും അല്ല  എന്നാണ് പ്രാഥമിക നിഗമനം.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്