ജെ.എൻ.യുവിൽ നടന്നത് മിന്നലാക്രമണം; അക്രമികള്‍ പുറത്തു നിന്നുള്ളവരെന്ന് പ്രൊ വി. സി ചിന്താമണി മഹാപാത്ര

ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നടന്നത് മിന്നലാക്രമണമെന്ന് പ്രോ വി സി. പുറത്തു നിന്നുള്ളവരാണ് ആക്രമിച്ചതെന്നും ആസൂത്രിത ആക്രമണമാണ് നടന്നതെന്നും പ്രൊ വി സി ചിന്താമണി മഹാപാത്ര പറഞ്ഞു. സര്‍വകലാശാല വിസിക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ രൂക്ഷ വിമര്‍ശനം ലഭിച്ചതിന് പിന്നാലെയാണ് പ്രൊ വി സിയുടെ പ്രതികരണം.

ജെഎന്‍യുവില്‍ നടന്ന ആക്രമണത്തിൽ വിസിക്ക് ഗുരുതര വീഴ്ച്ച പറ്റിയെന്ന് നേരത്തെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പ്രതികരിച്ചിരുന്നു. സർവകലാശാലയിൽ നടന്ന മുഖംമൂടി ആക്രമണത്തിന് ഗൂഢാലോചന നടന്ന വാട്സ്അപ്പ് ഗ്രൂപ്പിൽ ചീഫ് പ്രോക്ടർ അംഗമായിരുന്നുവെന്ന് റിപ്പോർട്ട് പുറത്തു വന്നതിന് പുറമേ ജെ എൻ യുവിൽ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

അക്രമം തടയുന്ന കാര്യത്തിൽ വി.സി ഡോ ജഗദീഷ് കുമാറിൽ നിന്ന് ഇടപെടലുകൾ ഉണ്ടായില്ല. ഈക്കാര്യത്തിൽ വി.സി പരാജയപ്പെട്ടു. ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ നടക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉന്നതാധികാര സമിതി വിലയിരുത്തി. ഇതിനിടെ  അക്രമണത്തിന്  ആസൂത്രണം  നടത്തിയെന്ന് ആരോപിക്കുന്ന ഫ്രണ്ട്സ്  ഓഫ് ആര്‍  എസ്  എസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ  സർവകലാശാല ചീഫ് പ്രോക്റ്റർ ധനഞ്ജയ സിംഗ് അംഗമായിരുന്നു റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്.

.

Latest Stories

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!

എന്ന് പാഡഴിക്കും, കൃത്യമായ ഉത്തരം നൽകി രോഹിത് ശർമ്മ; പറയുന്നത് ഇങ്ങനെ

ഭഗവാനെ കാണാന്‍ വന്നതാണ് മാറിനില്ലെടോ..; അര്‍ധരാത്രി കല്‍പ്പാത്തി ക്ഷേത്രത്തില്‍ കടക്കാന്‍ ശ്രമിച്ച് വിനായകന്‍!

ആഭ്യന്തര സര്‍വേയില്‍ ഡിഎംകെ തരംഗം; തമിഴ്‌നാട്ടില്‍ 39 സീറ്റിലും വിജയം ഉറപ്പിച്ചു

ധനുഷിനോടും കാര്‍ത്തിക്കിനോടും പൊറുക്കാനാവില്ല, ഞാന്‍ ബലിയാടായി.. ആന്‍ഡ്രിയയും തൃഷയും ഒക്കെ ആ ഗ്രൂപ്പിലുള്ളവരാണ്: സുചിത്ര

പ്രിയങ്ക ഗാന്ധിയുടെ മകൾക്കെതിരെ വ്യാജപോസ്റ്റ്; കേസെടുത്ത് പൊലീസ്

കടലുണ്ടിപ്പുഴയില്‍ കുളിച്ചു, പിന്നാലെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു; അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴ; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

400 സീറ്റിന്റെ വമ്പ് കഥകള്‍ കഴിഞ്ഞു; തിരഞ്ഞെടുപ്പ് പ്രക്രിയ മുന്നേറുന്തോറും മോദിക്കും എന്‍ഡിഎയ്ക്കുമെതിരായി കാറ്റ് വീശുന്നു; ആഞ്ഞടിച്ച് തോമസ് ഐസക്ക്