വാഗാ ബോര്‍ഡര്‍ കടന്ന് ജാവരിയ എത്തി ഇന്ത്യയുടെ മരുമകളാകാന്‍; വാദ്യഘോഷങ്ങളോടെ സ്വീകരണം; കൈയടിച്ച് സോഷ്യല്‍ മീഡിയ

സമീറിന്റെ വധുവാകാന്‍ വാഗാ ബോര്‍ഡര്‍ കടന്ന് ജാവരിയ ഖാനം എത്തി. ഇന്ത്യയിലെത്തി സുഹൃത്തിനെ വിവാഹം ചെയ്യാന്‍ പാക് യുവതിയ്ക്ക് 45 ദിവസത്തെ വിസ ലഭിച്ചു. കൊല്‍ക്കത്ത സ്വദേശി സമീര്‍ ഖാന്‍ ആണ് വരന്‍. പാക് പഞ്ചാബില്‍ നിന്നുള്ള ജാവരിയ ഖാനം ആണ് പ്രണയ സാഫല്യത്തിനായി വാഗാ ബോര്‍ഡര്‍ കടന്ന് ഇന്ത്യയിലെത്തിയത്.

വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ജാവരിയ ഖാനത്തെ സ്വീകരിക്കുന്ന സമീര്‍ ഖാന്റെ വീഡിയോ ഇതോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ജാവരിയ പിതാവ് അസ്മത്ത് ഖാനൊപ്പമാണ് ഇന്ത്യയിലേക്ക് എത്തിയത്. ജാവരിയയും സമീറും കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രണയത്തിലാണ്. ഏറെ തടസങ്ങള്‍ക്കൊടുവിലാണ് ഇരുവരുടെയും പ്രണയ സാഫല്യം.

വിസ ലഭിക്കാന്‍ ആദ്യ ഘട്ടത്തില്‍ തടസങ്ങളുണ്ടായിരുന്നു. തുടര്‍ന്നാണ് 45 ദിവസത്തേക്ക് യുവതിയ്ക്ക് വിസ ലഭിച്ചിരിക്കുന്നത്. വിവാഹ ശേഷം വിസ നീട്ടിക്കിട്ടാന്‍ അപേക്ഷ നല്‍കാനാണ് പാക് യുവതിയുടെ തീരുമാനം. 2024ന്റെ തുടക്കത്തില്‍ കൊല്‍ക്കത്തയിലായിരിക്കും വിവാഹം നടക്കുക. പശ്ചിമ ബംഗാള്‍ സ്വദേശിയായ സമീര്‍ നിലവില്‍ ഗുര്‍ദാസ്പൂരിലാണ് താമസിക്കുന്നത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ