J&K

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരുടെ പ്രത്യേക സുരക്ഷ പിന്‍വലിച്ചു; രാഷ്ട്രീയ വിരോധമെന്ന് ഒമര്‍ അബ്ദുള്ള

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരുടെ പ്രത്യേക സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹബുബ മുഫ്തി, ഗുലാം നബി ആസാദ് തുടങ്ങി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരുടെ പ്രത്യേക സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. നേരത്തെ കശ്മീരിലെ മുഖ്യമന്ത്രി, മുന്‍ മുഖ്യമന്ത്രിമാര്‍ എന്നിവരുടെ സുരക്ഷയ്ക്കായിരുന്നു പ്രത്യേക സുരക്ഷാ സേന (നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്) രൂപീകരിച്ചത്.

കേന്ദ്രത്തിന്റെ രാഷ്ട്രീയ വിരോധമാണ് തീരുമാനത്തിന് പിന്നിലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള പ്രതികരിച്ചു. എന്നാല്‍ ഇത് കൊണ്ട് തങ്ങളെ നിശബ്ദരാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരക്ഷ പിന്‍വലിച്ചത് അറിഞ്ഞില്ലെന്നായിരുന്നു പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ പ്രതികരണം.

അതേസമയം ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് അവരുടെ നിലവിലെ സാഹചര്യമനുസരിച്ച് സുരക്ഷ നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു. ഇതിനായി ജമ്മു കശ്മീര്‍ പൊലീസാണ് സുരക്ഷാ ചുമതല ഏറ്റെടുക്കേണ്ടെതെന്നും കേന്ദ്രം വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രിമാരുടെ സുരക്ഷ സംബന്ധിച്ച് ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ