ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ കാണ്ഡഹാറില്‍ എത്തിച്ചത് അജിത് ഡോവല്‍; പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തോട് മോദി ഉത്തരം പറയണമെന്ന് രാഹുല്‍ ഗാന്ധി

പുല്‍വാമ ഭീകരാക്രമണം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസും. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ഇന്ത്യയില്‍ നിന്നും കാണ്ഡഹാറിലേക്ക് മോചിപ്പിക്കാനായി കൊണ്ടു പോയത് നിലവിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണെന്ന് ചിത്രത്തിന്റെ തെളിവോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിക്കുന്നു. മസൂദ് അസ്ഹറിനെ കൈമാറുന്ന ചിത്രത്തില്‍ അജിത് ഡോവലിനെ അടയാളപ്പെടുത്തിയാണ് രാഹുല്‍ ഗാന്ധി ട്വീറ്ററിലൂടെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.

“പുല്‍വാമയില്‍ കൊല്ലപ്പെട്ട 40 സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബത്തോട് മോദി ഉത്തരം  പറയണം. ജവാന്മാരുടെ കൊലയാളിയായ മസൂദ് അസ്ഹറിനെ ആരാണ് വിട്ടയച്ചതെന്ന്. മാത്രമല്ല താങ്കളുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവ് പാകിസ്ഥാനിലേക്ക് കൊലയാളിയെ കൈമാറുന്നതിന് കാണ്ഡഹാറിലേക്ക് പോയ വ്യക്തിയാണെന്ന് പറയണമെന്നും” രാഹുല്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഇന്ത്യയുടെ തടവിലായിരുന്ന മസൂദ് അസ്ഹറിനെ മോചിപ്പിച്ചത് ബിജെപി സര്‍ക്കാരാണെന്ന് മോദി പറയണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.

1999 ല്‍ വാജ്‌പേയി സര്‍ക്കാരാണ് ഭീകരവാദിയായ മസൂദ് അസ്ഹറിനെ ഇന്ത്യ പാകിസ്ഥാനിലേക്ക് കൊണ്ടു പോയി കൈമാറിയത്. ഭീകരര്‍ ഇന്ത്യന്‍ എയര്‍ലൈന്‍സന്റെ യാത്രാ വിമാനം തട്ടികൊണ്ടുപോയി വിലപേശിയതിന്റെ അടിസ്ഥാനത്തിലായിരുന്നു മോചനം.

Latest Stories

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ