ബി.ജെ.പി വിട്ട ജഗദീഷ് ഷെട്ടര്‍ കോണ്‍ഗ്രസിലേക്ക്; ഹുബ്ബള്ളി ധര്‍വാഡ് സെന്‍ട്രലില്‍ സ്ഥാനാര്‍ത്ഥിയാകും

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ജഗദീഷ് ഷെട്ടര്‍ കോണ്‍ഗ്രസിലേക്ക്. ഹുബ്ബള്ളി ധര്‍വാഡ് സെന്‍ട്രലില്‍ സ്ഥാനാര്‍ത്ഥിയാകും. രാവിലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും.

ഹുബ്ബള്ളി ധര്‍വാഡ് മണ്ഡലത്തില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ഷട്ടര്‍ ബിജെപി വിട്ടത്. ബോംബെ കര്‍ണാടക മേഖലയില്‍ നിര്‍ണായക സ്വാധീനമുള്ള ലിംഗായത്ത് നേതാവാണ് ജഗദീഷ് ഷെട്ടര്‍.

നേരത്തെ ബിജെപി വിട്ടുവന്ന ലക്ഷ്മണ്‍ സാവ്ദിയ്ക്ക് സിറ്റിംഗ് സീറ്റായ അത്താനി സീറ്റ് കോണ്‍ഗ്രസ് നല്‍കിയിരുന്നു. മുതിര്‍ന്ന രണ്ട് നേതാക്കളും നിരവധി എംഎല്‍എമാരും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടത് ബിജെപിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതിനിടെ ബിജെപിയുടെ അവസാന ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങിയേക്കും.

അതിനിടെ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. 43 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഇനി 15 സീറ്റുകളിലേക്ക് കൂടിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. മുന്‍ മുഖ്യമന്ത്രിയായ സിദ്ധരാമയ്യക്ക് കോലാറില്‍ സീറ്റില്ല.

രണ്ടാമതൊരു മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് സിദ്ധരാമയ്യ ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. ഈ ആവശ്യം ഹൈക്കമാന്‍ഡ് അംഗീകരിച്ചില്ല. പകരം സിദ്ധരാമയ്യയുടെ അനുയായിയായ കൊത്തൂര്‍ ജി മഞ്ജുനാഥിനാണ് കോലാറില്‍ സീറ്റ് നല്‍കിയത്. കൊത്തൂര്‍ ജി മഞ്ജുനാഥ് എംഎല്‍എയായിരിക്കെ ജാതി സംബന്ധിച്ചുള്ള കൃത്യമായ രേഖകളില്ലെന്ന് കാട്ടി അയോഗ്യനാക്കപ്പെട്ടിരുന്നു.

Latest Stories

'സ്ഥാനാര്‍ത്ഥിത്വത്തില്‍ സ്വയം ഔചിത്യം പാലിക്കണമായിരുന്നു, പാര്‍ട്ടിയെ കടന്നാക്രമിക്കുന്നത് ഒഴിവാക്കാന്‍ നടപടി വേണമായിരുന്നു' എം വി ഗോവിന്ദന് പരോക്ഷവിമര്‍ശനവുമായി എം എ ബേബി

പ്രണയം നിരസിച്ച 16കാരിയെ കുത്തിപരിക്കേൽപ്പിച്ചു; കഴുത്തിന് പരിക്കേറ്റ പെൺകുട്ടി ചികിത്സയില്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ രണ്ട് ജില്ലകളിലും യെല്ലോ അലര്‍ട്ട്

ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജനെതിരെ അന്വേഷണം, കേസ് എഴുതി തള്ളാനാവില്ലെന്ന് കോടതി

‘ശ്രീലേഖ എഴുതിയത് മുൻപ് വായിച്ചിട്ടില്ല, കഥയുമായി ഒരു സാമ്യവുമില്ല'; കഥ മോഷ്‌ടിച്ചെന്ന ആരോപണം തള്ളി ദൃഢം സിനിമയുടെ സംവിധായകൻ

വെള്ളയും നീലയും നിറത്തിലുള്ള എല്ലാ ബസുകളും ഓർഡിനറിയല്ല, സൗജന്യ യാത്ര നിഷേധിക്കാനായി സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല; വിശദീകരണവുമായി കെഎസ്ആർടിസി

ഫോണിൽ അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറിക്കെതിരെ ഏരിയ കമ്മിറ്റി അംഗമായ പെൺകുട്ടിയുടെ പരാതി

സംസ്ഥാനത്ത് ഈ മാസം റിപ്പോർട്ട് ചെയ്തത് 70 ഷിഗെല്ല കേസുകള്‍, 5 മരണം : മന്ത്രി കെ. മുരളീധരന്‍

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചെന്ന് പറഞ്ഞിട്ടില്ല, പരാതി വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന്'; ടിനി ടോമിന്റെ മൊഴിയെടുത്തു

രാഹുൽ സദാശിവന്റെ 'ഒടിയൻ' എത്തുന്നു; പ്രധാനകഥാപാത്രങ്ങളായി പൃഥ്വിരാജും മഞ്ജു വാര്യരും; ടൈറ്റിൽ പോസ്റ്റർ പുറത്ത്