കൃത്യമായ തെളിവില്ലാതെ വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തുക സാധ്യമല്ല; ഇതേ ഇവിഎം ഉപയോഗിച്ച് നാലുതവണ ഞാന്‍ വിജയിച്ചത്; ഇന്ത്യാ മുന്നണിയെ തള്ളി സുപ്രിയ സുലെയും

കൃത്യമായ തെളിവില്ലാതെ വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തുക സാധ്യമല്ലെന്ന് ബാരാമതി എംപിയും എന്‍സിപി ശരദ് പവാര്‍ പക്ഷ നേതാവുമായ സുപ്രിയ സുലെ. ഇതേ ഇവിഎം ഉപയോഗിച്ചുകൊണ്ടാണ് ഞാന്‍ നാലുതവണ വിജയിച്ചത്. ബിജെഡി, എഎപി പാര്‍ട്ടികള്‍ പറയുന്നത് തെളിവുണ്ടെന്നാണ്. ബിജെഡിയുടെ അമര്‍ പട്നായിക് ഇതുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ എനിക്ക് അയച്ചുതന്നിട്ടുണ്ട്. ജനങ്ങള്‍ക്ക് ബാലറ്റ് പേപ്പറുകളാണ് വേണ്ടതെങ്കില്‍ അങ്ങനെയാക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്നും സുപ്രിയ ചോദിച്ചു. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചവേണമെന്നും അവര്‍ പറഞ്ഞു.

നേരത്തേ, ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. പരാജയപ്പെടുമ്പോള്‍മാത്രം ഇ.വി.എമ്മിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

ഇവിഎം ഉപയോഗിച്ച് മത്സരിച്ച് ജയിക്കുമ്പോള്‍ ആഘോഷമാക്കുകയും മാസങ്ങള്‍ക്ക് ശേഷം ജനവിധി എതിരായപ്പോള്‍ വോട്ടുയന്ത്രത്തെ അംഗീകരിക്കില്ലെന്ന് പറയുന്നത് ശരിയല്ലെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു. വോട്ടുയന്ത്രത്തോട് എതിര്‍പ്പുണ്ടെങ്കില്‍ എന്നും അതേ നിലപാടായിരിക്കണം. വോട്ടിങ്ങ് മെഷിനില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉമര്‍ അബ്ദുല്ല ഇക്കാര്യം പറഞ്ഞത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുകയും ചെയ്ത സ്വന്തം അനുഭവം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. താന്‍ ഒരിക്കലും വോട്ടുയന്ത്രത്തെ കുറ്റപ്പെടുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിച്ചത് മികച്ച ആശയമാണ്. സെന്‍ട്രല്‍ വിസ്ത പോലുള്ള അടിസ്ഥാന സൗകര്യ പദ്ധതികള്‍ നടപ്പാക്കുന്ന കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാറിനെ അഭിനന്ദിക്കുന്നുവെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ