ഇത് കുടുംബ ബിസിനസല്ല; അധ്യക്ഷസ്ഥാനത്തേക്കുള്ള രാഹുല്‍ഗാന്ധിയുടെ വരവിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ്

ദേശീയ അധ്യക്ഷ സ്ഥാനത്തെചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നസ്വരങ്ങളുയരുന്നു.കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനെ പരിഹസിച്ച് മഹാരാഷ്ട്ര പാര്‍ട്ടി സെക്രട്ടറി ഷെഹ്സാദ് പൂനാവല്ല രംഗത്തെത്തി. വരാനിനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് വെറും തെരഞ്ഞെടുക്കല്‍ മാത്രമാണെന്നും കുടുംബപ്പേരുകള്‍ക്കാണ് ഇവിടെ സ്ഥാനം നല്‍കുന്നതെന്നും പൂനാവല്ല പറഞ്ഞു.കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഇന്ന് രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിക്കാനിരിക്കെയാണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് സെക്രട്ടറിയുടെ വിമര്‍ശനം.

യഥാര്‍ത്ഥ തെരഞ്ഞെടുപ്പായിരുന്നെങ്കില്‍ താന്‍ മത്സരിക്കുമായിരുന്നുവെന്നും എന്നാല്‍ കൃത്രിമ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്നും പൂനാവല്ല പറഞ്ഞു. സത്യസന്ധമായ തെരഞ്ഞെടുപ്പിനെ നേരിട്ടാണ് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് എത്തേണ്ടത്. തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നവരെയും മറ്റു പ്രതിനിധികളെയും വളരെ ശ്രദ്ധാപൂര്‍വം നിയമിച്ചതാണെന്നും അവര്‍ രാഹുല്‍ ഗാന്ധിയുടെ ഇഷ്ടക്കാരാണെന്നും പൂനാവല്ല ആരോപിച്ചു.

തെരഞ്ഞടുപ്പിന് മുന്‍പ് രാഹുല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷ സ്ഥാനം രാജി വെക്കണം. ഒരോ മത്സരാര്‍ഥിയും ഒരു തുറന്ന ടെലിവിഷന്‍ സംവാദത്തില്‍ പങ്കെടുക്കണം. കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുന്നതിന് തങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന നയങ്ങള്‍ എന്തൊക്കെയാണെന്ന് ഒരോരുത്തരും വിശദീകരിക്കണമെന്നും അതിനെ മെറിറ്റടിസ്ഥാനത്തില്‍ വിലയിരുത്തണമെന്നും പൂനവല്ല പറഞ്ഞു. കുടുംബപ്പേരുകളുടെ അകമ്പടിയില്ലാതെ അത്തരമൊരു സംവാദത്തിന് തയ്യാറാണോ എന്നും അദ്ദേഹം രാഹുലിനെ വെല്ലുവിളിച്ചു

Latest Stories

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്