ആര്യൻ ഖാൻ കേസിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയെ ഒഴിവാക്കി

ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസിന്റെ അന്വേഷണത്തിന് നേതൃത്വം നൽകുന്ന എൻസിബി ഉദ്യോഗസ്ഥനായ സമീർ വാങ്കഡെയെ അന്വേഷണ സംഘത്തിൽ നിന്ന് ഒഴിവാക്കി. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് 8 കോടി രൂപ പ്രതിഫലം ആവശ്യപെട്ടെന്ന ആരോപണവും പണം അപഹരിക്കല്‍ ആരോപണവും സമീർ വാങ്കഡെ നേരിട്ടിരുന്നു.

മുതിർന്ന പൊലീസ് ഓഫീസർ സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആര്യൻ ഖാൻ കേസും സമീർ വാങ്കഡെ കൈകാര്യം ചെയ്തിരുന്ന മറ്റ് നാല് കേസുകളും ഏറ്റെടുക്കും.

മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിൽ നിന്നും, അതിലും പ്രധാനമായി, ആര്യൻ ഖാൻ കേസിലെ എൻസിബി സാക്ഷിയായ പ്രഭാകർ സെയിലിൽ നിന്നുമുള്ള ആരോപണങ്ങൾ, സമീർ വാങ്കഡെയുടെ സർവീസ് റെക്കോർഡും കേസുകൾ കൈകാര്യം ചെയ്യുന്ന രീതിയും ചോദ്യം ചെയ്യപ്പെടുന്നതിന് കാരണമായി. ഇതേ തുടർന്ന് സമീർ വാങ്കഡെ വലിയ വിവാദത്തിന്റെ കേന്ദ്രമായി മാറിയിരുന്നു.

കഴിഞ്ഞയാഴ്ച, സമീർ വാങ്കഡെക്കെതിരെയുള്ള വിമർശനങ്ങൾക്കിടെ സൂക്ഷ്മപരിശോധന നടത്തിയ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ “കുററമില്ലാത്ത സേവന റെക്കോർഡ്” ഉദ്ധരിച്ച് മുതിർന്ന ഉദ്യോഗസ്ഥനെ പരസ്യമായി പിന്തുണച്ചിരുന്നു. അതേസമയം, സമീർ വാങ്കഡെക്കെതിരെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ജ്ഞാനേശ്വർ സിംഗിന്റെ നേതൃത്വത്തിൽ ഏജൻസി ആഭ്യന്തര അന്വേഷണവും ആരംഭിച്ചു.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി