സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ChatGPT, DeepSeek പോലുള്ള AI ആപ്പുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ഉദ്യോഗസ്ഥർക്ക് നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യൻ ധനകാര്യ മന്ത്രാലയം

ഡാറ്റകളുടെ രഹസ്യാത്മകതയ്ക്കും സുരക്ഷയ്ക്കും അപകടസാധ്യതകൾ ചൂണ്ടിക്കാട്ടി, ഔദ്യോഗിക കമ്പ്യൂട്ടറുകളിലും ഉപകരണങ്ങളിലും ChatGPT, DeepSeek പോലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഉദ്യോഗസ്ഥർക്ക് വിലക്കിക്കൊണ്ട് ധനകാര്യ മന്ത്രാലയം നിർദ്ദേശം പുറപ്പെടുവിച്ചു.

ജനുവരി 29-ന് പുറത്തിറക്കിയ ഒരു ആഭ്യന്തര ഉപദേശത്തിൽ, AI ആപ്ലിക്കേഷനുകൾ സെൻസിറ്റീവ് ഗവൺമെന്റ് രേഖകളിൽ സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കാം എന്ന ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് ഓർഡർ. “ഓഫീസ് കമ്പ്യൂട്ടറുകളിലെയും ഉപകരണങ്ങളിലെയും AI ഉപകരണങ്ങളും ആപ്ലിക്കേഷനുകളും (ChatGPT, DeepSeek മുതലായവ) സർക്കാർ ഡാറ്റയുടെയും രേഖകളുടെയും രഹസ്യസ്വഭാവത്തിന് അപകടങ്ങൾ സൃഷ്ടിക്കുന്നു.” കുറിപ്പിൽ പറയുന്നു.

സ്വകാര്യത, സുരക്ഷാ ആശങ്കകൾ കാരണം ഡീപ്സീക്കിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഓസ്‌ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾക്ക് ശേഷം ഇന്ത്യയും സമാനമായ തീരുമാനം എടുക്കുന്നു. ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ ഇന്ത്യ സന്ദർശിക്കുന്നതിന് തൊട്ടുമുമ്പാണ് സോഷ്യൽ മീഡിയയിൽ ഈ ഉപദേശം പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യ സന്ദർശിക്കുന്ന അദ്ദേഹം ഐടി മന്ത്രിയുമായും വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ചൈനീസ് AI സ്റ്റാർട്ടപ്പായ DeepSeek, ആഗോള AI മേഖലയിൽ അതിവേഗം സ്വാധീനം നേടിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ചെലവ് കുറഞ്ഞ മോഡലുകളായ DeepSeek-V3, DeepSeek-R1 എന്നിവ അവയുടെ കാര്യക്ഷമത കൊണ്ട് ശ്രദ്ധ ആകർഷിച്ചു. വൻതോതിലുള്ള നിക്ഷേപം ആവശ്യമുള്ള പരമ്പരാഗത AI മോഡലുകളിൽ നിന്ന് വ്യത്യസ്തമായി, ChatGPT യേക്കാൾ വളരെ കുറഞ്ഞ കമ്പ്യൂട്ടിംഗ് പവർ ഉപയോഗിക്കുന്ന DeepSeek-ന്റെ R1 മോഡൽ വെറും 6 മില്യൺ ഡോളറിന് വികസിപ്പിച്ചെടുത്തതാണെന്നാണ് റിപ്പോർട്ട്.

Latest Stories

'കുഞ്ഞിനെ കൊലപ്പെടുത്തിയത് ഉറക്കം നഷ്ടമായതിന്റെ ദേഷ്യത്തിൽ'; നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണത്തില്‍ പിതാവിന്റെ മൊഴി

സഞ്ജുവിന്റെ കാര്യത്തിൽ തീരുമാനമാകും; ടി-20 ലോകകപ്പിൽ ബെഞ്ചിലിരിക്കേണ്ടി വരുമോ എന്ന് ആരാധകർ

'അവന്മാർക്കെതിരെ 200 ഒന്നും അടിച്ചാൽ പോരാ'; ഇന്ത്യയുടെ പ്രകടനത്തെ പുകഴ്ത്തി ന്യുസിലാൻഡ് നായകൻ

കീവികളെ പറത്തി വിട്ട് ഇഷാൻ കിഷൻ; ടി-20 ലോകകപ്പിൽ പ്രതീക്ഷകളേറെ

'അസ്തമനത്തിന് ശേഷമുള്ള സൂര്യോദയം'; രാജകീയ തിരിച്ചു വരവിൽ സൂര്യകുമാർ യാദവ്

നീയോൺ ഇന്ത്യ: നഗരങ്ങൾ ആഘോഷിക്കുമ്പോൾ കത്തിക്കരിയുന്ന തൊഴിലാളികൾ

ആ ലിങ്കിൽ 'ക്ലിക്ക്' ചെയ്യല്ലേ... പരിവാഹൻ ആപ്പിന്റെ പേരിലുള്ള തട്ടിപ്പ് വീണ്ടും പെരുകുന്നു

എന്‍ഡിഎ പ്രവേശനത്തില്‍ ട്വന്റി 20യില്‍ പൊട്ടിത്തെറി; സാബു എം ജേക്കബിനൊപ്പം എന്‍ഡിഎയിലേക്ക് ഇല്ലെന്ന് ഒരു വിഭാഗം; പാര്‍ട്ടി വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്ന് ചില നേതാക്കള്‍

T20 World Cup 2026: കഴിഞ്ഞിട്ടില്ല രാമാ.., ഒന്നൂടെയുണ്ട് ബാക്കി..; അവസാന ആയുധം പ്രയോ​ഗിച്ച് ബം​ഗ്ലാദേശ്

'ചുമ്മാ...' ഒടിയന് ശേഷം താടി എടുത്ത് മോഹൻലാൽ; തരുൺ മൂർത്തി ചിത്രം 'എൽ 366' ന് തൊടുപുഴയിൽ തുടക്കം