നൂറ് കോടി വാക്സിനേഷൻ എന്ന നാഴികക്കല്ല് കടക്കാൻ ഇന്ത്യ; ആഘോഷ പരിപാടികൾക്ക് ഒരുങ്ങി കേന്ദ്രം

ഇന്ത്യയിലെ കോവിഡ് വാക്‌സിൻ കുത്തിവയ്പ്പ് തുടങ്ങി ഒൻപത് മാസങ്ങൾക്ക് ശേഷം രാജ്യം ഇന്ന് 100 കോടി ഡോസുകൾ പൂർത്തിയാക്കാനൊരുങ്ങുന്നു. ഈ വലിയ നേട്ടത്തിന്റെ ഭാഗമായി സർക്കാർ ആഘോഷങ്ങൾ ആസൂത്രണം ചെയ്യുന്നു.

രാജ്യത്ത് ഇതുവരെ നൽകിയ മൊത്തം വാക്സിൻ ഡോസുകൾ ബുധനാഴ്ച 99.7 കോടി കവിഞ്ഞു. മുതിർന്നവരിൽ 75 ശതമാനം പേർക്കും ആദ്യ ഡോസ് നൽകുകയും ഏകദേശം 31 ശതമാനം പേർക്ക് രണ്ടാം ഡോസ് ലഭിക്കുകയും ചെയ്തു.

യോഗ്യതയുള്ള എല്ലാവരും കാലതാമസം കൂടാതെ കുത്തിവയ്പ്പ് നടത്തണമെന്നും “ചരിത്രപരമായ” മുന്നേറ്റത്തിൽ ഭാഗമാകണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അഭ്യർത്ഥിച്ചു. ഗായകൻ കൈലാഷ് ഖേർ ആലപിച്ച ഒരു ഗാനവും ഒരു ഓഡിയോ-വിഷ്വൽ ചിത്രവും അദ്ദേഹം ഇന്ന് ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങിൽ പുറത്തുവിടും. 1400 കിലോഗ്രാം ഭാരമുള്ള ഏറ്റവും വലിയ ദേശീയ പതാക ചെങ്കോട്ടയിൽ ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

ട്രെയിനുകളിലും വിമാനങ്ങളിലും കപ്പലുകളിലും ഉച്ചഭാഷിണികളിലൂടെ പ്രഖ്യാപനങ്ങൾ നടത്താനും സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്. 100 ശതമാനം വാക്സിനേഷൻ പൂർത്തിയാക്കിയ ഗ്രാമങ്ങൾ വാക്‌സിനേഷൻ ഉദ്യമത്തിൽ സുപ്രധാന പങ്കു വഹിച്ച ആരോഗ്യ പ്രവർത്തകരെ അനുമോദിക്കുന്ന പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ച് 100 കോടി ഡോസ് നൽകിയ നേട്ടത്തെ അടയാളപ്പെടുത്തണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ