ജപ്പാനെ മറികടന്ന് ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ; 2030-ഓടെ ജർമനിയെ മറികടക്കുമെന്ന് കേന്ദ്രസർക്കാർ

ജപ്പാനെ മറികടന്ന് ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയെന്ന് കേന്ദ്രസർക്കാർ. 4.18 ട്രില്യൺ ഡോളർ വിലമതിക്കുന്ന ജിഡിപി ഉയർച്ച മാനദണ്ഡമാക്കിയുള്ള വളർച്ചാ നിരക്കാണ് കേന്ദ്രം വെളിപ്പെടുത്തിയത്. 2030-ഓടെ ജർമനിയെ മറികടന്ന് ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും കേന്ദ്രം അറിയിച്ചു.

‘4.18 ട്രില്യൺ ഡോളർ ജിഡിപിയുമായി ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തെ നാലാമത്തെ സമ്പദ്‌വ്യവസ്ഥയായി മാറിയിരിക്കുന്നു. കൂടാതെ 2030-ഓടെ 7.3 ട്രില്യൺ ഡോളർ ജിഡിപി പ്രൊഡക്ഷനോടെ അടുത്ത 2.5 മുതൽ മൂന്ന് വർഷത്തിനുള്ളിൽ ജർമനിയെ മൂന്നാംസ്ഥാനത്തുനിന്ന് മാറ്റാനുള്ള തയ്യാറെടുപ്പിലാണ്’ 2025-ലെ പരിഷ്‌കാരങ്ങളുടെ ഒരു ഹ്രസ്വചിത്രം നൽകുന്ന സർക്കാർ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.

ഇന്ത്യ ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണെന്നും തൊഴിലില്ലായ്മ കുറയുകയും കയറ്റുമതി കൂടുകയും ചെയ്യുന്നുവെന്നും സർക്കാർ പത്രക്കുറിപ്പിൽ പറയുന്നുണ്ട്. അമേരിക്കയാണ് ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ. രണ്ടാമതാണ് ചൈന.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ