വാക്‌സിനുകൾ ആവശ്യാനുസരണം പരിഷ്‌ക്കരിക്കാനുള്ള സാഹചര്യം ഇന്ത്യയില്‍ ഉണ്ടാകണം: ഡോ.വി.കെ പോൾ

കൊറോണ വൈറസിന്റെ ഒമൈക്രോൺ വകഭേദത്തെ കുറിച്ചുള്ള ആശങ്കകൾക്കിടയിൽ, വകഭേദങ്ങളുടെ സ്വഭാവം മാറുന്നതിനനുസരിച്ച് അതിനോട് വേഗത്തിൽ പൊരുത്തപ്പെടാൻ കഴിയുന്ന വാക്സിൻ ഇന്ത്യയിലുണ്ടാകണമെന്ന് കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവി ഡോ.വി.കെ പോൾ ചൊവ്വാഴ്ച പറഞ്ഞു.

ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം കുറഞ്ഞതോ മിതമായതോ ആയ തോതിലുള്ള എൻഡെമിസിറ്റിയുടെ (പ്രാദേശികമായ പകർച്ചവ്യാധി) ദിശയിലേക്കാണ് നീങ്ങുന്നതെന്ന് താൻ പ്രതീക്ഷിക്കുന്നതായി ഡോ.വി.കെ പോൾ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

“മാറി വരുന്ന സാഹചര്യങ്ങളിൽ നമ്മുടെ വാക്സിനുകൾ ഫലപ്രദമല്ലാതാകാൻ സാദ്ധ്യതയുള്ള ഒരു സാഹചര്യമുണ്ട്. ഒമൈക്രോൺ സ്ഥിരീകരിച്ചതിന് ശേഷമുള്ള മൂന്നാഴ്ചത്തെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ, എന്തെല്ലാം സംശയങ്ങൾ ഉയർന്നുവന്നുവെന്ന് നമ്മൾ കണ്ടു. അവയിൽ ചിലത് യഥാർത്ഥമായിരിക്കാം. എന്നാൽ നമുക്ക് ഇപ്പോഴും അന്തിമ ചിത്രം ലഭിച്ചിട്ടില്ല, ”അദ്ദേഹം പറഞ്ഞു.

B.1.1.529 എന്ന പുതിയതും കൂടുതൽ സാംക്രമിക സാദ്ധ്യതയുള്ളതുമായ ഒമൈക്രോൺ വകഭേദം ആദ്യമായി ദക്ഷിണാഫ്രിക്കയിൽ നിന്ന് റിപ്പോർട്ട് ചെയ്തതായി നവംബർ 24 നാണ് ലോകാരോഗ്യ സംഘടന (WHO) അറിയിച്ചത്.

“അതിനാൽ, വേഗത്തിൽ പൊരുത്തപ്പെടാൻ കഴിയുന്ന വാക്‌സിൻ പ്ലാറ്റ്‌ഫോമുകൾ ഉണ്ടെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കണം. വകഭേദങ്ങളുടെ സ്വഭാവം മാറുന്നതിനനുസരിച്ച്, നമ്മൾ അതിനൊത്ത് മുന്നോട്ട് പോവണം,” നിതി ആയോഗ് അംഗം കൂടിയായ ഡോ. പോൾ പറഞ്ഞു.

വാക്‌സിനുകൾ ആവശ്യാനുസരണം പരിഷ്‌ക്കരിക്കാൻ കഴിയുന്ന ഒരു സാഹചര്യം ഉണ്ടാകാൻ നാം തയ്യാറായിരിക്കണം. ഇത് മൂന്ന് മാസത്തിലൊരിക്കൽ സംഭവിക്കണമെന്നില്ല, പക്ഷേ എല്ലാ വർഷവും ഇത് സംഭവിക്കാം എന്ന് ഡോ.വി.കെ പോൾ പറഞ്ഞു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു