രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,51,767 ആയി; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 6385 പേർക്ക്, മരണസംഖ്യ 4337 ആയി

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,51,767 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 170 പേര്‍ മരിക്കുകയും 6385 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 64426 പേർ രോഗമുക്തരായി. ഇതു വരെ 4337 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതു വരെ 32.42 ലക്ഷം കോവിഡ് പരിശോധനകൾ നടത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് രോഗമുക്തി നിരക്ക് 42.4% ഉം മരണനിരക്ക് 2.86% ആണ്.135 സർക്കാർ ലാബുകളും 189 സ്വകാര്യ ലാബുകളും കോവിഡ് പരിശോധന നടത്തുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയിൽ പുതിയതായി 105 കോവിഡ് മരണവും 2190 കേസുകളും സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 56948 ആയി. സംസ്ഥാത്ത് 75 പൊലീസുദ്യോസ്ഥര്‍ക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തു. ഇവിടെ ആകെ കോവിഡ് മരണം 1897 ആണ്. 17918 പേർക്ക് അസുഖം ഭേദമായി ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 792 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം15257 ആയി മരണസംഖ്യ 303 ആണ്.

ഗുജറാത്തിൽ 23 മരണവും 376 പുതിയ കോവിഡ് കേസും കൂടി സ്ഥിരീകരിച്ചു. ആകെ രോഗികൾ 15,205- ഉം മരണം 938 ആയി. രാജസ്ഥാനില്‍ രണ്ട് മരണവും 109 കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. യു.പിയിൽ 277- ഉം ബംഗാളിൽ 183 അസുഖ ബാധിതരെ കൂടി കണ്ടെത്തി കശ്മീരിൽ 162 ഒഡിഷയില്‍ 76- ഉം അസമിൽ 60- ഉം കോവിഡ് കേസുകൾ പുതിയതായി സ്ഥിരീകരിച്ചു.

Latest Stories

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലീം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍