ഇന്ത്യ വിരുദ്ധ പ്രചാരണം; 16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ

ഇന്ത്യ വിരുദ്ധ പ്രചാരണം നടത്തിയ 16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾക്ക് നിരോധനം ഏർപ്പെടുത്തി ഇന്ത്യ. ഡോൺ ന്യൂസ്, സമ ടിവി, ജിയോ ന്യൂസ് ഉൾപ്പെടെ 16 ചാനലുകളാണ് നിരോധിച്ചത്. ഇന്ത്യ വിരുദ്ധ പ്രചാരണത്തിൻ്റെ പേരിലാണ് നടപടി. ഈ ചാനലുകൾക്ക് ആകെ 63 ദശലക്ഷം സബ്‌സ്‌ക്രൈബർമാരുണ്ടായിരുന്നു.

നിരോധിച്ച പ്ലാറ്റ്‌ഫോമുകളിൽ ജിയോ ന്യൂസ്, ഡോൺ, റാഫ്തർ, ബോൾ ന്യൂസ്, എആർവൈ ന്യൂസ്, സമ ടിവി, സുനോ ന്യൂസ് തുടങ്ങിയ പ്രമുഖ വാർത്താ ഏജൻസികളുടെ യൂട്യൂബ് ചാനലുകളും ഉൾപ്പെടുന്നു. കൂടാതെ, മുനീബ് ഫാറൂഖ്, ഉമർ ചീമ, അസ്മ ഷിറാസി, ഇർഷാദ് ഭട്ടി തുടങ്ങിയ പ്രശസ്ത പത്രപ്രവർത്തകരുടെ യൂട്യൂബ് ചാനലുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഉസൈർ ക്രിക്കറ്റ്, ദി പാകിസ്ഥാൻ റഫറൻസ്, റാസി നാമ, സമ സ്പോർട്സ് എന്നിവയാണ് മറ്റ് നിരോധിത അക്കൗണ്ടുകൾ.

പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷുഐബ് അക്തറിന്റെ യുട്യൂബ് ചാനലും നിരോധിച്ചവയിൽ ഉൾപ്പെടുന്നു. അക്തറിന്റെ @ShoaibAkhtar100mph എന്ന ചാനലാണ് നിരോധിച്ചത്. ചില കായിക ചാനലുകളും നിരോധിച്ചവയിൽ ഉൾപ്പെട്ടിട്ടുണ്ട്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ