അസമില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഏക സിവില്‍ കോഡ് നടപ്പാക്കും, പിന്നെ ആര്‍ക്കും നാല് വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് അമിത് ഷാ

കേരളത്തിനൊപ്പം ഏപ്രില്‍ 9ന് തിരഞ്ഞെടുപ്പ് നടക്കുന്ന അസമില്‍ ധ്രുവീകരണ രാഷ്ട്രീയവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അസമില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുന്നപക്ഷം ഏക സിവില്‍ കോഡ് (യുസിസി) നടപ്പാക്കുമെന്നും പിന്നെ ആര്‍ക്കും നാലുവിവാഹം കഴിക്കാന്‍ സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ അസമിലെ ചായ്ഗാവില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. നിലവില്‍ ബിജെപിയുടെ ഹിമന്ത ബിശ്വ ശര്‍മ്മയാണ് അസമിലെ മുഖ്യമന്ത്രി.

കോണ്‍ഗ്രസ് അസമിനെ നുഴഞ്ഞുകയറ്റക്കാര്‍ക്ക് കൈമാറിയെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസിനെതിരേ അതിരൂക്ഷ വിമര്‍ശനം നടത്തുന്ന അമിത് ഷാ കഴിഞ്ഞ കുറച്ചുകാലമായി ഉന്നയിക്കുന്ന ആരോപണമാണ് അസമിനെ കോണ്‍ഗ്രസ് ന്യൂനപക്ഷ നുഴഞ്ഞുകയറ്റക്കാര്‍ക്കായി തുറന്നുകൊടുത്തുവെന്ന്.

പ്രകൃതിയാല്‍ അനുഗ്രഹീതമാണ് അസമെന്നും എന്നാല്‍ കോണ്‍ഗ്രസ് അസമിനെ നുഴഞ്ഞുകയറ്റക്കാര്‍ക്ക് കൈമാറി എന്നുമാണ് അമിത് ഷാ പറഞ്ഞത്. ഈ നുഴഞ്ഞുകയറ്റക്കാര്‍ പാവപ്പെട്ടവരുടെ ഭൂമി തട്ടിയെടുത്തുകൊണ്ടിരിക്കുകയാണെന്നും അവര്‍ കാസിരംഗ വനഭൂമി പോലും കൈവശപ്പെടുത്തിയിരിക്കുന്നുവെന്നും അമിത് ഷാ ആരോപിച്ചു.

അസം ബിജെപി ഭരിച്ച പത്തുവര്‍ഷത്തിനിടെ 1.5 ലക്ഷം ഏക്കര്‍ സ്ഥലം കയ്യേറ്റക്കാരില്‍നിന്ന് തിരിച്ചുപിടിച്ചുവെന്ന അവകാശവാദവും അമിത് ഷാ നടത്തി. മൂന്നാംവട്ടവും സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുന്നപക്ഷം നുഴഞ്ഞുകയറ്റക്കാരെ ഓരോരുത്തരെയായി തിരഞ്ഞുപിടിച്ച് തിരിച്ചയക്കുമെന്നും അമിത് ഷാ പറഞ്ഞു. അവരെ പുറത്താക്കാനുള്ള പ്രക്രിയയ്ക്കിടെയാണ് തിരഞ്ഞെടുപ്പ് എത്തിയത്. നിങ്ങള്‍ ഹിമന്തയെ വീണ്ടും മുഖ്യമന്ത്രിയാക്കൂ, നുഴഞ്ഞുകയറ്റക്കാരെ ഓരോരുത്തരെയായി കണ്ടുപിടിച്ച് പുറത്താക്കുമെന്നാണ് അമിത് ഷായുടെ വാഗ്ദാനം.

Latest Stories

അഭിമുഖത്തിൽ അശ്ലീല വാക്ക് ഉപയോഗിച്ച റിഷഭ് പന്തിനെ ന്യായീകരിച്ച് സുനിൽ ഗവാസ്കർ; ബ്രോഡ്കാസ്റ്റർമാർക്ക് നേരെ രൂക്ഷ വിമർശനം

'ഹാർദികിന്റെ ക്യാപ്റ്റൻസി പരാജയമായിരുന്നു, പക്ഷെ ടീം തോറ്റതിന് കാരണം അവൻ മാത്രമല്ല'; തുറന്നടിച്ച് കീറോൺ പൊള്ളാർഡ്

'വീടുകളില്‍ കയറി സ്‌ത്രീകളേയും, കുട്ടികളേയും അക്രമിക്കുന്ന രീതി അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്, പാവങ്ങള്‍ക്ക് നേരെ കുതിരകയറാനാണ് ഭാവമെങ്കിൽ അതിനെ അതിശക്തമായി പ്രതിരോധിക്കും'; എം വി ഗോവിന്ദൻ

'കേരളത്തിലെ തോൽവി അതീവ ഗൗരവമേറിയത്, ജൂലൈ മാസത്തിൽ പ്രത്യേക കേന്ദ്രകമ്മിറ്റി യോഗം ചേരും'; എം എ ബേബി

പെട്രോള്‍ - ഡീസല്‍ വില വര്‍ധന: അന്ന് നികുതി കുറയ്ക്കണമെന്ന് സമരം ചെയ്തവര്‍ ഇന്ന് അധികാരത്തില്‍; സംസ്ഥാനം നികുതി കുറയ്ക്കുമോയെന്ന് അറിയാൻ ജനങ്ങൾ ആകാംക്ഷാഭരിതരാണ്: പിണറായി വിജയന്‍

'എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്, ആരാണ് വിളിച്ചതെന്ന് ജനറൽ ബോഡിയിൽ പറയും'; അമ്മയുടെ പുതിയ നേതൃത്വം രാജിവയ്ക്കണമെന്ന് നടി ഉഷ ഹസീന

അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു? വിവാഹം സ്പെയിനിൽ വെച്ചെന്ന് റിപ്പോർട്ട്

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി

'മോദി ജനങ്ങളുടെ പോക്കറ്റടിക്കുന്ന 'വിലക്കയറ്റ മനുഷ്യൻ', ഇന്ധനവില വർധനവ് ഇനിയും തുടരും'; രാഹുൽ ഗാന്ധി

“281 രൂപയുടെ ഇന്ത്യ: രാജസ്ഥാനിലെ സ്ത്രീകൾ വീണ്ടും കാത്തിരിപ്പിന്റെ മരുഭൂമിയിൽ”