മധ്യപ്രദേശില്‍ ഗോവധം ആരോപിച്ച് രണ്ട് ആദിവാസികളെ അടിച്ചുകൊന്നു

മധ്യപ്രദേശിലെ സിയോനി ജില്ലയില്‍ ഗോവധം ആരോപിച്ച് രണ്ട് ആദിവാസികളെ അടിച്ചുകൊന്നു. ഒരാളെ മര്‍ദ്ദിച്ച് അവശനാക്കി. 20 ഓളം പേരടങ്ങുന്ന ഗോസംരക്ഷണ സംഘമാണ് വീട്ടിലെത്തി ആദിവാസികളെ ആക്രമിച്ചത്. ധന്‍ഷ ഇനാവതി, സമ്പത്ത് വതി എന്നിവരാണ് മരിച്ചത്.

സംഭവത്തില്‍ 20 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആറ് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

രണ്ട് ആദിവാസികള്‍ മരിച്ചു. 15-20 പേരടങ്ങുന്ന ഒരു സംഘം ഇരകളുടെ വീട്ടില്‍ പോയി പശുവിനെ കൊന്നുവെന്ന് ആരോപിച്ച് അവരെ ആക്രമിക്കുകയായിരുന്നു. രണ്ട് പേരും ആശുത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചതെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് എസ് കെ മര്‍വി പറഞ്ഞു. സിയോനി പൊലീസ് മേധാവിയും മറ്റ് ഉദ്യോഗസ്ഥരും ആദിവാസികളുടെ വീട് സന്ദര്‍ശിച്ചു

പൊലീസ് സംഘം പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. പ്രതികളില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് മൂന്ന് പ്രതികളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഏകദേശം 12 കിലോയോളം ഇറച്ചി മരണപ്പെട്ടവരുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

പ്രതികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ അര്‍ജുന്‍ സിംഗ് കക്കോഡിയ ജബല്‍പൂര്‍-നാഗ്പൂര്‍ ഹൈവേയില്‍ പ്രതിഷേധിച്ചു. ഉന്നതതല അന്വേഷണവും വേഗത്തിലുള്ള നടപടിയും വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇരകളുടെ കുടുംബങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ ചെലവില്‍ പരിക്കേറ്റയാളുടെ ചികിത്സയ്ക്ക് ക്രമീകരണം ചെയ്യണം. സംഭവവുമായി ബജ്റംഗ്ദളിന് ബന്ധമുണ്ടെന്ന് ചില പ്രദേശവാസികള്‍ അവകാശപ്പെടുന്നുണ്ടെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് പറഞ്ഞു.

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ആദിവാസികള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് മധ്യപ്രദേശിലാണെന്ന് കമല്‍നാഥ് അവകാശപ്പെട്ടു.

Latest Stories

IND VS ENG: ഇംഗ്ലണ്ടിനെ എയറിലാക്കി ആകാശ് ദീപ്; തുടക്കം ഗംഭീരമാക്കി ഇന്ത്യ

IND VS ENG: എന്നെ കൊണ്ട് ഒന്നും നടക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഷോ

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്